HOME
DETAILS

പ്രവാസി പ്രശ്‌നങ്ങളില്‍ കേന്ദ്ര കേരള സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ അനിവാര്യം: എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്

  
backup
November 13 2017 | 01:11 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

മനാമ: പ്രവാസി പ്രശ്‌നങ്ങള്‍ക്ക് നേരെ അധികാരികള്‍ ഇനിയും കണ്ണടക്കരുതെന്നും കേന്ദ്രകേരള സര്‍ക്കാരുകളുടെ സത്വരശ്രദ്ധയും അടിയന്തര ഇടപെടലും ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും ബഹ്‌റൈനില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യത്തില്‍ മതസാമൂഹിക സംഘടനകള്‍ക്ക് ഇടപെടാന്‍ പരിമിതിയുള്ള സവിശേഷ സാഹചര്യമാണ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സംജാതമാകുന്നത്. പ്രവാസികള്‍ക്ക് വേണ്ടി രംഗത്തിറങ്ങാനും പ്രശ്‌ന പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും കേന്ദ്രകേരള സര്‍ക്കാരുകള്‍ സത്വര ശ്രദ്ധ ചെലുത്തണം.

പ്രമേയത്തിലെ പ്രസക്തഭാഗങ്ങള്‍ ഇപ്രകാരമാണ്:
ഗള്‍ഫ് നാടുകളില്‍ പുതുതായി രൂപപ്പെട്ട പ്രതിസന്ധികള്‍ കാരണം നിരവധി പ്രവാസികള്‍ ഇന്ന് നാട്ടിലേക്ക് തിരിച്ചുപോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. തൊഴില്‍ നഷ്ടപ്പെട്ടും ബിസിനസില്‍ പ്രതിസന്ധികള്‍ നേരിട്ടും മലയാളികളടക്കമുള്ളവര്‍ ഇതിനകം തിരിച്ചു പോയിട്ടുമുണ്ട്. നമ്മുടെ രാജ്യത്തിന് അതുല്യമായ വിദേശ ധനം സമ്പാദിച്ചു തരുന്ന പ്രവാസികള്‍ നേരിടുന്ന നിലവിലെ ഈ പ്രതിസന്ധിയില്‍ അവര്‍ക്കൊപ്പം നില്‍ക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ആയതിനാല്‍ പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം കാണാനും തിരിച്ചെത്തുന്നവര്‍ക്ക് പുനരധിവാസമടക്കമുള്ള പരിഹാരങ്ങള്‍ കണ്ടെത്തി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാനും ഈ യോഗം ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിക്കുന്നു.

 

ബഹു. കേരള സര്‍ക്കാര്‍, ഈ ആവശ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ തന്നെ, അവരില്‍ നിന്നും ലഭ്യമാകാന്‍ സാധ്യമായ സൗകര്യങ്ങളെല്ലാം പരമാവധി ഉറപ്പു വരുത്തണം.
അതോടൊപ്പം, തൊഴിലവസരങ്ങള്‍ റിസര്‍വ്വ് ചെയ്യുക. ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സാമ്പത്തിക-നിയമ-സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ പ്രവാസി ക്ഷേമ കാര്യങ്ങള്‍ക്കും കേരള സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം.

കൂടാതെ, തൊഴില്‍ പരിശീലനം, സംരംഭക പരിശീലനം എന്നിവക്കായി മടങ്ങി വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫ് ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂരാണ് പ്രമേയം അവതരിപ്പിച്ചത്.

ജി.സി.സി തലത്തിലുള്ള സംഘടനാ ശാക്തീകരണ പദ്ധതികളും പ്രവാസി പ്രശ്‌നങ്ങളും പൊതുവിഷയങ്ങളും വിശദമായി ചര്‍ച്ച ചെയ്ത യോഗത്തില്‍ സഊദി പ്രതിനിധികളാണ് നിലവിലുള്ള പ്രവാസി പ്രശ്‌നങ്ങളുടെ രൂക്ഷതയും സര്‍ക്കാര്‍ ഇടപെടലിന്റെ അനിവാര്യതയും ചൂണ്ടിക്കാട്ടി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
ഡോ. അബ്ദുള്‍റഹിമാന്‍ ഒളവട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍, സയ്യിദ് ഷുഐബ് തങ്ങള്‍, സുബൈര്‍ ഹുദവി ജിദ്ദ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. വിവിധ രാജ്യങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി സംഘടന നടപ്പിലാക്കുന്ന പദ്ധതികളും ഗ്ലോബല്‍മീറ്റിന്റെ അവസാന സെഷനില്‍ അവതരിപ്പിച്ചു. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ റിപ്പോര്‍ട്ടവതരണം, പൊതുചര്‍ച്ച, നേതാക്കളുമായി മുഖാമുഖം, സംഗ്രഹം എന്നീ സെഷനുകളും നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  2 months ago
No Image

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം 

Kerala
  •  2 months ago
No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago