പത്തനാപുരത്ത് നൂറോളംപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു
കൊല്ലം: പത്തനാപുരത്ത് നൂറോളംപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. പരുക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാത്രി 11നും ഇന്നലെ രാവിലെ 8നും ഇടയിലാണ് നായയുടെ ആക്രമണം.
പത്തനാപുരം കെ.എസ്.ആര്.ടി.സി ഡിപ്പോ, സെന്‍ട്രല്‍ ജങ്ഷന്, ഇടത്തറ, കുണ്ടയം ഗാന്ധിഭവന് ജങ്ഷന് തുടങ്ങിയ സ്ഥലങ്ങളില്‍വച്ചാണ് പലര്‍ക്കും കടിയേറ്റത്. ബസിന്റെ തകരാര്‍ പരിഹരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കെ.എസ്.ആര്.ടി.സി മെക്കാനിക് കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശി ജി.വി സ്മിബുവിന് (38) കടിയേല്‍ക്കുന്നത്. കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളുടെ നിലവിളികേട്ട് ഓടിയെത്തിയ ഡിപ്പോയുടെ ചുമതല വഹിക്കുന്ന ചന്ദനത്തോപ്പ് സ്വദേശി കെ. സുരേഷ് കുമാറി (42)നും കടിയേറ്റു.
പത്തനാപുരം കുണ്ടയം സ്വദേശികളായ അബ്ദുല്‍ അസീസ് (63), ഷിബു (36), മധു (54), ശ്യാ സാം(23), മുഹമ്മദ് (22), സുരേഷ് ബാബു (40) , ശക്തി (37), വാസുദേവന്‍ നായര്‍ (75), ഡോളി തോമസ് (48), വസുമതിയമ്മ (60), അരുണ്‍ തോമസ് (27) എന്നിവര്‍ക്കും കടിയേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."