ഗൗരിയുടെ ആത്മഹത്യ: അന്വേഷണസംഘത്തെ മാറ്റണമെന്ന് പിതാവ്
കൊല്ലം: പത്താംക്ലാസുകാരി ഗൗരി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യചെയ്ത കേസില്‍ അന്വേഷണസംഘത്തിനെതിരെ, കുട്ടിയുടെ പിതാവ് രംഗത്ത്. അന്വേഷണസംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെകാണുമെന്ന് പ്രസന്നകുമാര്‍ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
കേസില്‍ കുറ്റം ആരോപിക്കപ്പെട്ട അധ്യാപികമാരായ സിന്ധു,ക്രസന്റ എന്നിവര്‍ക്ക് ഹൈക്കോടതി ഇന്നു മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന ഗൗരി ഒക്‌ടോബര്‍ 20ന് ഉച്ചക്ക് ഒന്നരയോടെ,സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ,23ന് ആയിരുന്നു മരണം.
അധ്യാപികമാരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ഗൗരി ആത്മഹത്യചെയ്‌തെന്നായിരുന്നു കുട്ടിയുടെ ബന്ധുക്കളുടെ പരാതി. ആത്മഹത്യാ പ്രേരണാകുറ്റമാണ് പൊലിസ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇത്രയും പ്രമാദമായ കേസ് ഒരു സി.ഐ മാത്രം അന്വേഷിക്കാനുള്ളതാണോയെന്ന് പ്രസന്നകുമാര്‍ ചോദിച്ചു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
gauri, kollam , kerala, pinarayi vijayan , prasanna kumar,
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."