നിലപാടില്‍ മാറ്റമില്ലാതെ മാണി; ബി.ജെ.പിയുമായി സഖ്യമില്ല
കോട്ടയം: മുന്നണിയിലെ ചിലര്‍ ശത്രുക്കള്‍ക്കൊപ്പം നിന്ന് പാര്‍ട്ടിയെ ഒറ്റപ്പെടുത്താന്‍ ഗുഢ ശ്രമം നടത്തിയെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി. കേരളാ കോണ്‍ഗ്രസ് ഒറ്റയ്ക്ക് തന്നെ നില്‍ക്കുമെന്നും മാണി പറഞ്ഞു. പാര്‍ട്ടി സംസ്ഥാന കമ്മറ്റി യോഗത്തിന് മുന്നോടിയായാണ് മാണി നിലപാട് വ്യക്തമാക്കിയത്.
പാര്‍ട്ടിക്ക് കിട്ടിയ സ്വീകാര്യത പലര്‍ക്കും തലവേദനയായി. എതിരാളികള്‍ കൂടിയത് കൊണ്ട് ജോലിഭാരം കൂടി. മുന്നണി വിടാനെടുത്ത തീരുമാനത്തിന് ഒരു കോണില്‍ നിന്നു പോലും എതിര്‍പ്പ് ഉയര്‍ന്നില്ല. കൊടുത്ത സ്നേഹം തിരിച്ചു കിട്ടിയില്ല. കൂടെ നിന്നവര്‍ ശത്രുക്കളാണെന്ന് കണ്ടപ്പോഴാണ് മുന്നണി വിട്ടതെന്നും മാണി പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് എങ്ങോട്ട് എന്ന ചര്‍ച്ച രാഷ്ട്രീയ മാന്യതയ്ക്ക് ചേര്‍ന്നതല്ല. പ്രശ്നങ്ങള്‍ പുറത്ത് പറഞ്ഞ് നടക്കാത്തത് മാന്യതയാണ്. കര്‍ഷകരുടേയും തൊഴിലാളികളുടേയും പിന്‍ബലമുണ്ടെന്നും അവര്‍ പാര്‍ട്ടിയെ കൈവിടില്ലെന്നും കെ.എം മാണി അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."