മൊറോക്കോ രാജാവ് ഖത്തര്‍ ഭരണാധികാരിയുമായി ചര്‍ച്ച നടത്തി
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി മൊറോക്കന്‍ രാജാവ് മുഹമ്മദ് ആറാമനുമായി ചര്‍ച്ച നടത്തി. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഞായറാഴ്ച വൈകുന്നേരമാണ് മൊറോക്കോന്‍ രാജാവ് ഖത്തറിലെത്തിയത്. അന്നു വൈകിട്ട് അമീരി ദിവാനിലായിരുന്നു കൂടിക്കാഴ്ച നടന്നത്. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ മത്സരിക്കാന്‍ മൊറോക്കോ യോഗ്യത നേടിയതില്‍ രാജാവിനെയും ജനതയെയും അമീര്‍ അഭിനന്ദിച്ചു. നയതന്ത്ര ബന്ധങ്ങളും അറബ്, അന്താരാഷ്ട്ര വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മൊറോക്കോ പ്രതിനിധി സംഘത്തിലെ പ്രിന്‍സ് മൗലയ് ഇസ്മാഈല്‍, രാജാവിന്റെ ഉപദേശകന്‍ ഫുആദ് ആലി അല്‍ ഹിമ്മ, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി നാസര്‍ ബൗറിത തുടങ്ങിയവരുമുണ്ടായിരുന്നു. അമീരി ദിവാനില്‍ രാജാവിന് ഔദ്യോഗിക സ്വീകരണമൊരുക്കി. 1972 മുതല്‍ ഖത്തറും മൊറോക്കോയും തമ്മില്‍ നയതന്ത്ര സഹകരണമുണ്ട്.
രണ്ടുരാജ്യങ്ങളിലെയും ഭരണാധികാരികള്‍ തമ്മിലുള്ള പരസ്പര സന്ദര്‍ശനത്തിലൂടെ ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടുകയായിരുന്നു. 2002ല്‍ മുഹമ്മദ് ആറാമന്‍ രാജാവ് ദോഹ സന്ദര്‍ശിക്കുകയും അതേവര്‍ഷം തന്നെ പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി മാരക്കേഷ് സന്ദര്‍ശിക്കുകയും ചെയ്തു. പിന്നീട് 2005ല്‍ ടാങ്ഗിയറിലും 2011ല്‍റബാതിലും പിതാവ് അമീര്‍ അമീറായിരിക്കെ സന്ദര്‍ശനം നടത്തി. 2012, 2016 വര്‍ഷങ്ങളില്‍ മുഹമ്മദ് ആറാമന്‍ രാജാവ് ദോഹ സന്ദര്‍ശിച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി 2013ല്‍ മാരക്കേഷ് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."