HOME
DETAILS
MAL
എ.ടി.എം തട്ടിപ്പ്: അന്വേഷണം ചെന്നൈയിലേക്ക്
backup
August 14 2016 | 16:08 PM
ഗൂഡല്ലൂര്‍: കൂന്നൂരിലെ സ്വകാര്യ ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ നിറക്കാനായി കൊണ്ടുവന്ന പണം തട്ടിയ സംഭവത്തിന്റെ അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ചു. പ്രതികള്‍ ചെന്നൈയിലേക്ക് കടന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഡി.വൈ.എസ്.പി സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സംഘത്തെയാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി നീലഗിരി എസ്.പി മുരളിറംബ നിയോഗിച്ചിട്ടുള്ളത്. സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടു. 35 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം ജീവനക്കാര്‍ തട്ടിയെടുത്തത്. കോയമ്പത്തൂരില്‍ നിന്ന് കുന്നൂരിലെ മൂന്ന് സ്വകാര്യ ബാങ്കുകളിലെ എ.ടി.എമ്മുകളിലേക്ക് കൊണ്ടുവന്നതായിരുന്നു പണം. കരാര്‍ ജോലിക്കാരാണ് പണവുമായി കടന്നത്. പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."