നീതി-നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നത് തൊഴിലാളികളോടുമുള്ള വെല്ലുവിളിയെന്ന്
കല്‍പ്പറ്റ: വിലക്കയറ്റം തടയുന്നതിന് പൊതുവിപണിയില്‍ ഇടപെടേണ്ട നീതി-നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നത് നേതാക്കളോടും തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. ലാഭനഷ്ടക്കണക്ക് നോക്കിയല്ല, സാധാരണക്കാരുടെ ജീവിത ദുരിതം തീര്‍ക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.
പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഉപകാരപ്രദമാവേണ്ട പൊതുമേഖലാ സംവിധാനം സാമ്പത്തിക ലാഭം നോക്കി ഇല്ലാതാക്കുന്നത് ആശ്വാസമല്ല. പൊതുവിപണിയില്‍ വില നിയന്ത്രിക്കാനുള്ള സംവിധാനം അടച്ചുപൂട്ടുന്നതിലൂടെ 2600ഓളം തൊഴിലാളികളും വഴിയാധാരമാവുകയാണ്. ബോര്‍ഡ്-ഉദ്യോഗസ്ഥ തലത്തില്‍ നടന്ന അഴിമതികളുടെ ഭാഗമായി തകര്‍ച്ച നേരിടുന്ന കണ്‍സ്യൂമര്‍ ഫെഡില്‍ നാലര വര്‍ഷം ജോലി ചെയ്തുവരുന്ന തൊഴിലാളികളെ പിരിച്ചുവിടുന്നത് ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. ചാത്തു മേസ്തിരി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പി.പി ആലി അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ്, കെ.വി പോക്കര്‍ ഹാജി, പി.എം പ്രസസേനന്‍, പി.കെ അനില്‍കുമാര്‍, എന്‍ വേണു മാസ്റ്റര്‍, സി ജയപ്രസാദ്, പി.കെ കുഞ്ഞിമൊയ്തീന്‍, ഡി യേശുദാസ്, ഷൈനി ജോയ്, എം.എ രമേശന്‍ മാസ്റ്റര്‍, കെ.ഇ വിനയന്‍, ജി വിജയമ്മ ടീച്ചര്‍, ഗിരീഷ് കല്‍പ്പറ്റ, എ.പി കുര്യാക്കോസ്, എന്‍.സി കൃഷ്ണകുമാര്‍, ജോസ് പടിഞ്ഞാറത്തറ, ടി.എ റെജി, ശിവന്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, കബീര്‍ കുന്നമ്പറ്റ, കെ.കെ രാജേന്ദ്രന്‍, ഉമ്മര്‍ കുണ്ടാട്ടില്‍, കെ.എം വര്‍ഗീസ്, ശ്രീനിവാസന്‍ തൊവരിമല, ശോഭന കുമാരി, തങ്കപ്പന്‍ കോട്ടത്തറ, നജീബ് പിണങ്ങോട്, വി.എന്‍ ലക്ഷ്മണന്‍, സാലി റാട്ടക്കൊല്ലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."