ചാച്ചാജിയുടെ സ്മരണയില്‍ ശിശുദിനാഘോഷം
എളേറ്റില്‍: എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈവിധ്യമായ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. കൊടുവള്ളി ബി.പി.ഒ വി.എം മെഹറലി പ്രാവിനെ പറത്തി ഉദ്ഘാടനം നിര്‍വഹിച്ചു. തോമസ് മാത്യു അധ്യക്ഷനായി. കെ. സജ്‌ന, കെ.സി ജലീല്‍, എ.കെ കൗസര്‍, സി.കെ റിഷാന, പി.സി അബ്ദുല്‍ ഗഫൂര്‍, സി.സി തമ്മീസ് അഹമ്മദ്, കെ.കെ കമറുദ്ദീന്‍ നേതൃത്വം നല്‍കി. പ്രസംഗമത്സരം, പോസ്റ്റര്‍ രചന, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.
നരിക്കുനി: കുട്ടമ്പൂര്‍ ദാറുല്‍ ഹിദായ ഇസ്‌ലാമിക് അക്കാദമിയില്‍ ശിശുദിനം ആചരിച്ചു. നിസാമുദ്ദീന്‍ നദ്‌വി വേലുപാടം ഉദ്ഘാടനം ചെയ്തു. ഫാസില്‍ തലയാട് അധ്യക്ഷനായി. സി.പി തറുവൈകുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോക്യുമെന്റെറി പ്രദര്‍ശനം, ക്വിസ് എന്നിവ നടത്തി. ശംസുദ്ദീന്‍ റഹ്മാനി ആവിലോറ, ആശിഖ് അന്‍വരി ഒടമല, അബ്ദുല്ലാ റാഷിദ്, അബ്ദുല്‍ വാഖിഫ് സംസാരിച്ചു.
ആദില്‍ മുബാറക്ക് ചളിക്കോട് സ്വാഗതവും മുസമ്മില്‍ വള്ളിയോത്ത് നന്ദിയും പറഞ്ഞു.
താമരശേരി: അല്ലാമ ഇഖ്ബാല്‍ ഫൗണ്ടേഷന്‍ വിവിധ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. താമരശേരി പഞ്ചായത്തിലെ വിവിധ അങ്കണവാടികള്‍ കേന്ദ്രീകരിച്ചാണു പരിപാടികള്‍ നടന്നത്. കലാപരിപാടികള്‍, ശിശുദിന സന്ദേശം, പ്രതിജ്ഞ ചൊല്ലല്‍, സമ്മാന വിതരണം, റോസാപ്പൂ കൈമാറല്‍ എന്നിവ നടന്നു.
പരിപാടികളുടെ ഉദ്ഘാടനം കെടവൂര്‍ അങ്കണവാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ മൈമൂനാ ഹംസ കുട്ടികള്‍ക്ക് റോസാപ്പൂ കൈമാറി നിര്‍വഹിച്ചു. ഫൗണ്ടേഷന്‍ പ്രസിഡന്റ് സാബിത്ത് കളരാന്തിരി അധ്യക്ഷനായി. റസീന സിയ്യാലി, സുബൈര്‍ വെഴുപ്പൂര്‍ എന്നിവര്‍ മുഖ്യാതിഥികളായി. നളിനി, സാവിത്രി അമ്മ, പത്മിനി, വിലാസിനി, സ്മിത, സരിത, ബവിത, ബിബിന, സൗമ്യ, കീര്‍ത്തി സംസാരിച്ചു. ജനറല്‍ സെക്രട്ടറി ജലീല്‍ തച്ചംപൊയില്‍ സ്വാഗതവും സീന ടീച്ചര്‍ നന്ദിയും പറഞ്ഞു.
കൊടുവള്ളി: പറമ്പത്ത്കാവ് എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടി പി.സി ഖാദര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി.എം മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി. ശിശുസൗഹൃദ സംഗമം, ചിത്രരചനാ മത്സരം, ക്വിസ് മത്സരം, റാലി, പായസ വിതരണം എന്നിവ നടന്നു.
ഫസല്‍ ആവിലോറ, എം.സി ലതിക, ടി. ഹസീന ബീവി, ടി.കെ ഷീല, പി. സമിത, പി.കെ യുസൈറ ഫെബിന്‍, പി. ജസീല നേതൃതം നല്‍കി. കൊടുവള്ളി ജി.എം.എല്‍.പി സ്‌കൂളില്‍ പ്രധാനാധ്യാപകന്‍ എം.പി മൂസ അധ്യക്ഷനായി. പൂര്‍വവിദ്യാര്‍ഥി കൊടുവള്ളി പറമ്പില്‍ മൊയ്തീന്‍ ക്ലാസ് ലൈബ്രറിയിലേക്കു പുസ്തകങ്ങള്‍ നല്‍കി. മഞ്ജുള വെള്ളാച്ചേരി, യു. നിഷ, പി.ടി പ്രസില അബ്ദുറഹ്മാന്‍, കെ. മജീദ് സംസാരിച്ചു.
മടവൂര്‍ മുട്ടാഞ്ചേരി ഹസനിയ്യ എ.യു.പി സ്‌കൂളില്‍ ഘോഷയാത്ര, ക്വിസ് മത്സരം, കാരിക്കേച്ചര്‍ നിര്‍മാണം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. എ.പി യൂസഫലി, കെ. ഡോളി ടീച്ചര്‍, സി. മുഹമ്മദ്, എം. മന്‍സൂര്‍, കെ.കെ റുബീന, കെ.സി ശാഫി, അംനാ ഹുദ, ടോം ഗമല്‍ മാര്‍ട്ടിന്‍, ലിയാനാ ഫാത്തിമ, ഹെസാ ഷാനിസ് സംസാരിച്ചു. വാവാട് കണ്ണിപ്പൊയില്‍ അങ്കണവാടിയില്‍ സന്ദേശ റാലിയും വിവിധ കലാപരിപാടികളും നടന്നു. എ.കെ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സലീനാ മുഹമ്മദ് അധ്യക്ഷയായി. സുനിത, ബിന്ദു, കെ.പി ലത്തീഫ് സംസാരിച്ചു.
മുക്കം: നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയല്‍ എല്‍.പി സ്‌കൂളില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വേഷം ധരിച്ച് കുട്ടികള്‍ അസംബ്ലിയില്‍ അണിനിരന്നു. ചിത്രരചന, പ്രശ്‌നോത്തരി, നെഹ്‌റു തൊപ്പിനിര്‍മാണ മത്സരം എന്നിവ നടത്തി. സി.കെ ഷമീര്‍ അധ്യക്ഷനായി. വിജയികള്‍ക്ക് കെ.പി ഭാസ്‌കരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇഹ്ജാസ് ആലം, രാഹില, മിനി, കെ.ടി സുഹാദ സംസാരിച്ചു.
മുക്കം: ആനയാംകുന്ന് ഹൈസ്‌കൂളിലെ എസ്.പി.സി കേഡറ്റുകളുടെയും ജെ.ആര്‍.സിയുടെയും നേതൃത്വത്തില്‍ റാലി നടത്തി. പ്രധാനാധ്യാപിക ത്രേസ്യാമ ഫ്രാന്‍സിസ് അധ്യക്ഷയായി. പി. ബല്‍ക്കീസ് സ്വാഗതവും പി.കെ ശരീഫുദ്ദീന്‍ നന്ദിയും പറഞ്ഞു. തോമസ് മാത്യു, ഇസ്ഹാഖ് കാരശ്ശേരി, പി.പി ജസീല, ഇജാസ് അഹമ്മദ്, ടി.കെ ദാക്ഷായണി, ടി. സത്യഭാമ സംസാരിച്ചു. അബ്ദുസ്സലാം, ഖദീജാ റോസ്‌ന, ലിന്‍സി, ഭരത് ബാബു, നിസാമുദ്ദീന്‍, ആശംസ്, ഷഫീഖ് ചേന്ദമംഗല്ലുര്‍ തുടങ്ങിയവര്‍ റാലി നിയന്ത്രിച്ചു.
മുക്കം: കാരശ്ശേരി സര്‍വിസ് സഹകരണ ബാങ്കും പ്രിയദര്‍ശിനി സ്റ്റഡി സെന്ററും സംയുക്തമായി സഹകരണ വാര, ശിശുദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്കായി 'നെഹ്‌റു മോഡല്‍' മത്സരവും നടന്നു. സഹകരണ വാരാഘോഷ ഉദ്ഘാടനവും സമ്മാനദാനവും എം.ഐ ഷാനവാസ് എം.പി നിര്‍വഹിച്ചു. ബാങ്ക് ചെയര്‍മാന്‍ എന്‍.കെ അബ്ദുറഹിമാന്‍ അധ്യക്ഷനായി. മികച്ച 'കുട്ടി നെഹ്‌റു'വിനുള്ള സ്വര്‍ണമെഡലിന് മുഹമ്മദ് ഹാഷിം അര്‍ഹനായി.
മുക്കം മേഖല സഹകരണസംഘം പ്രസിഡന്റ് കെ. സുന്ദരന്‍ മാസ്റ്റര്‍, തിരുവമ്പാടി മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടില്‍, ഹസ്‌നാ ജാസ്മിന്‍, ഷരീഫ് ചെറുവാടി, യു.പി മരക്കാര്‍, കണ്ടന്‍ പട്ടര്‍ചോല, വിശ്വനാഥന്‍ മൂലത്ത്, ശോഭ കാരശ്ശേരി, എം. ധനീഷ് സംസാരിച്ചു. എം.പി. അസയിന്‍ മാസ്റ്റര്‍ സ്വാഗതവും പ്രിയദര്‍ശിനി സെക്രട്ടറി എം.എ സൗദ നന്ദിയും പറഞ്ഞു.
എളേറ്റില്‍: ചളിക്കോട് എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന ശിശുദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി ഉസ്സയിന്‍ മാസ്റ്റര്‍ ഉദ്ഘാനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി ബാബു അധ്യക്ഷനായി. പ്രധാനാധ്യാപിക സഫിയ, വാര്‍ഡ് മെംബര്‍ ശ്രീജ സത്യന്‍, ബി.പി.ഒ മെഹ്‌റലി, നാസര്‍ മാസ്റ്റര്‍, മുഹമ്മദ് ഷമീല്‍, കെ.കെ മുജീബ്, ടി.എം മുസ്തഫ, റാസിഖ്, ഷാനവാസ് കെ.പി സിന്ധു ടീച്ചര്‍, സുഹാന, ജോഷമിത സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."