HOME
DETAILS

ഉത്സവാന്തരീക്ഷത്തില്‍ നഗരറോഡുകള്‍ തുറന്നു

  
backup
November 15 2017 | 05:11 AM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8



കോഴിക്കോട്: നഗരപാത വികസന പദ്ധതിയുടെ ഭാഗമായി ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തിയാക്കിയ ആറു റോഡുകള്‍ ഉത്സവാന്തരീക്ഷത്തില്‍ യാത്രയ്ക്കായി തുറന്നു കൊടുത്തു. സൗത്ത് മണ്ഡലം എം.എല്‍.എ ഡോ. എം.കെ മുനീര്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ തുടക്കമിട്ട സ്വപ്ന പദ്ധതിയാണ് നാടിനു സമര്‍പ്പിച്ചത്. ചേവരമ്പലം സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റേഡിയം-പുതിയറ, കാരപ്പറമ്പ്-കല്ലുത്താന്‍കടവ്, വെള്ളിമാട്കുന്ന്-കോവൂര്‍, ഗാന്ധി റോഡ്-മിനി ബൈപാസ്, പനാത്തുതാഴം-സി.ഡബ്ല്യു.ആര്‍.ഡി.എം, പുഷ്പ ജങ്ഷന്‍-മാങ്കാവ് റോഡുകളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. നാടിന്റെ വികസന പദ്ധതികള്‍ക്കെതിരേ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി മുതലെടുപ്പ് നടത്തുന്നവരോട് സന്ധി ചെയ്യാന്‍ സര്‍ക്കാരില്ലെന്ന് അദ്ദേഹം പറഞ്ഞു.
അസത്യ പ്രചാരണം അഴിച്ചുവിടാനാണ് ചില സ്ഥാപിത താല്‍പര്യക്കാരുടെ ശ്രമം. നാടിന്റെ പുരോഗതിയെ ബാധിക്കുന്ന തരത്തിലുള്ള കുപ്രചാരണങ്ങളെ പ്രോത്സാഹിപ്പിക്കില്ല. വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പൊതുതാല്‍പര്യങ്ങള്‍ മാറ്റി നിര്‍ത്താനാകില്ല. സ്വന്തം വിഷമതകള്‍ നാടിന്റെ വികസനത്തിനായി സഹിക്കുന്ന സംസ്‌കാരം വളര്‍ത്തിക്കൊണ്ടുവരണം. നഗരത്തിലെ വാഹനപ്പെരുപ്പം കണക്കിലെടുത്താണ് നഗരപാത വികസന പദ്ധതി നടപ്പാക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള റോഡുകളാണു പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്നത്.
പദ്ധതി നടപ്പാക്കിയ യു.എല്‍.സി.സി.എസ് തന്നെ റോഡിന്റെ 15 വര്‍ഷത്തെ സംരക്ഷണവും പരിപാലനവും ചുമതലയായി ഏറ്റെടുത്തിട്ടുണ്ട്. നാട്ടില്‍ വാഹനങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നത് റോഡുകള്‍ക്കു താങ്ങാനാകാത്ത അവസ്ഥയാണ്. ഒരു വര്‍ഷത്തിനിടെ എട്ടരലക്ഷം പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. ഇതിന്റെ ഫലമായി ഗതാഗതക്കുരുക്കും സമയനഷ്ടവും പൊതുജനം നേരിടുന്നു. റോഡ് വികസനത്തിനു സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. പ്രധാന നഗരങ്ങളിലെ റോഡുകളെല്ലാം വികസിപ്പിക്കും. സംസ്ഥാനത്തിന് സാമ്പത്തികമായ പ്രയാസങ്ങളുണ്ടെങ്കിലും കാലാനുസൃതമായ വളര്‍ച്ച നേടാന്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്തും. കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കടക്കം റോഡുകളെക്കുറിച്ചു പരിതാപകരമായ അവസ്ഥയാണെന്ന് പറയിപ്പിക്കാത്ത സാഹചര്യം ഉണ്ടാക്കും. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ റോഡ് വികസനത്തിനായി 2,550 കോടിയുടെ പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രി ജി.സുധാകരന്‍ അധ്യക്ഷനായി. മന്ത്രി ടി.പി രാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ ഡോ. എം.കെ മുനീര്‍, എ. പ്രദീപ്കുമാര്‍, വി.കെ.സി മമ്മദ്‌കോയ, പുരുഷന്‍ കടലുണ്ടി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കലക്ടര്‍ യു.വി ജോസ്, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, പി.സി ഹരികേഷ്, എ.പി പ്രമോദ്, കെ. ലേഖ, രമേശ് പാലേരി സംസാരിച്ചു.
22.251 കിലോമീറ്റര്‍ റോഡാണ് ആദ്യഘട്ടം നവീകരിച്ചത്. 2004-ല്‍ എം.കെ മുനീര്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തുകയായിരുന്നു. 200 കോടി രൂപാ ചെലവില്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയതും 15 വര്‍ഷത്തേക്കുള്ള പരിപാലന ചുമതല ഏറ്റെടുത്തതും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്. രണ്ടാംഘട്ടത്തില്‍ 38 കിലോമീറ്റര്‍ റോഡും ഇതേരീതിയില്‍ നവീകരിക്കും.

 

 

 

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  2 months ago
No Image

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം 

Kerala
  •  2 months ago
No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago