ബി.ജെ.പി-സി.പി.എം അക്രമങ്ങള്‍ പ്രതിഷേധാര്‍ഹമെന്ന് മുസ്‌ലിം ലീഗ്
കണ്ണൂര്‍: പാനൂര്‍ മേഖലയില്‍ അശാന്തിപരത്തി ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭംഗമുണ്ടാക്കുന്ന ബി.ജെപി-സി.പി.എം നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും കാലാകാലങ്ങളില്‍ നവംബര്‍-ഡിസമ്പര്‍ മാസങ്ങളിലരങ്ങേറുന്ന ഈ സംഘര്‍ഷ രാഷ്ട്രീയത്തിന് അറുതിവരുത്താന്‍ മുഖ്യമന്ത്രി മുന്നിട്ടിറങ്ങണമെന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയുടേയും മണ്ഡലം പ്രസിഡന്റ് സെക്രട്ടറിമാരുടേയും സംയുക്ത യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പാനൂര്‍ പൊലിസ് സ്റ്റേഷനിലെ പാലക്കൂല്‍, രാമങ്കുളം പ്രദേശങ്ങളില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുകയാണ്.
ദിവസങ്ങള്‍ക്ക് മുന്‍പ് വിളക്കന്നൂരില്‍ മുസ്‌ലിംലീഗ് പാര്‍ട്ടി ഓഫിസിന് നേരെ ബോംബെറിയുകയും സ്ത്രീകളെയടക്കം അക്രമിക്കുകയും ചെയ്തിരുന്നു. പൊലിസിന്റെ നിസ്സംഗതയും ഏകപക്ഷീയമായ നിലപാടുകളും അക്രമികള്‍ക്ക് പ്രചോദനമാകുകയാണ്. ഇതിനെതിരേ സമാധാന കാംക്ഷികള്‍ മുന്നിട്ടിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. പി.കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. അഡ്വ.അബ്ദുല്‍കരീം ചേലേരി സ്വഗതം പറഞ്ഞു. സംസ്ഥാന മുസ്‌ലിംലീഗ് ജോ:സെക്രട്ടരി അബ്ദുറഹ്മാന്‍ കല്ലായി, ജില്ലാ ഭാരവാഹികളായ വി.പി വമ്പന്‍,പെരിങ്ങോം മുസ്തഫ,അഡ്വ.എസ്. മുഹമ്മദ്,ടി.എ തങ്ങള്‍,എന്‍.എ അബൂബക്കര്‍ മാസ്റ്റര്‍,പി.ഒ.പി മുഹമ്മദലി ഹാജി,ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍ അഡ്വ.കെ.എ ലത്തീഫ്, അന്‍സാരി തില്ലങ്കേരി,എന്‍.പി താഹിര്‍ ഹാജി,അഡ്വ.കെ. മുഹമ്മദലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."