തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വ്യവസായ രംഗത്ത് വന്‍ കുതിപ്പുണ്ടാക്കുവാന്‍ കഴിയുമെന്ന്
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിചാരിച്ചാല്‍ വ്യവസായ രംഗത്ത് സമഗ്രമായ കുതിപ്പുണ്ടാക്കുവാന്‍ കഴിയുമെന്ന് കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. പാലക്കാട് നഗരസഭയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഇവര്‍ തയ്യാറാകണം. സാധാരണക്കാരന്‍ ഏറ്റവുംകൂടുതല്‍ ആശ്രയിക്കുന്നത് തങ്ങളെയാണെന്ന് അവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. നട്ടെല്ലുള്ള പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അദ്ദേഹത്തിന്റെ കീഴില്‍ കഴിഞ്ഞ മൂന്നര വര്‍ഷമായിട്ട് അഴിമതി മുക്ത ഭരണമാണ് ഭാരതത്തില്‍ നടക്കുന്നത്. എന്നാല്‍ യു.പി.എ സര്‍ക്കാരിന്റെ ഭരണ കാലത്ത് ഇതായിരുന്നില്ല സ്ഥിതി. എന്‍.ഡി.എ സര്‍ക്കാര്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ നിരവധി ജനപ്രദമായ പദ്ധതികളാണ് നടത്തിയത്. പ്രധാനമന്തിയുടെ സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം 69 ശതമാനം ജനങ്ങള്‍ക്ക് ശൗചാലയം നിര്‍മിച്ചതും, 30 കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ആരംഭിച്ചതും, ഒന്നര വര്‍ഷം കൊണ്ട് നാല് കോടി ഗ്യാസ് കണക്ഷനുകള്‍ നല്‍കിയതും, പതിമൂവായിരം ഗ്രാമങ്ങളില്‍ വൈദ്യുതി ലഭ്യമാക്കിയതും എന്‍.ഡി.എ സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ചിലതാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാധ്യക്ഷ പ്രമീളാ ശശിധരന്‍ ചടങ്ങില്‍ അധ്യക്ഷയായി. എം.ബി രാജേഷ് എം.പി മുഖ്യാതിഥിയായി. നഗരസഭ സെക്രട്ടറി രഘുരാമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ടി. ബേബി, പി. സ്മിതേഷ്, ജയന്തി രാമനാഥന്‍, എം. സുനില്‍, ദിവ്യ, എസ്.ആര്‍ സുബ്രഹ്മണ്യന്‍, കെ.ഭവദാസ്, കുമാരി, ഹബീബ, വാര്‍ഡ് കൗണ്‍സിലര്‍ രാജേശ്വരി പങ്കെടുത്തു. പാലക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍ സ്വാഗതവും അസി.എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഡേവിഡ് ജോണ്‍ ഡി മോറിസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."