HOME
DETAILS
MAL
സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരുടെ സമരം; ചികിത്സ കിട്ടാതെ 12 പേര് മരിച്ചു
backup
November 16 2017 | 02:11 AM
ബംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നടത്തി വരുന്ന സമരത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 12 ആയി.
കര്‍ണാടക പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ബില്‍ നടപ്പാക്കിയതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും മതിയായ ചികിത്സ കിട്ടാതെ മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടും. ഇന്നലെ മാത്രം നാലുപേരാണ് മരിച്ചത്. ഇവരില്‍ മൂന്നുപേര്‍ ബാഗല്‍കോട്ട് സ്വദേശിയും മറ്റൊരാള്‍ തുമക്കുരു സ്വദേശിയുമാണ്. കഴിഞ്ഞ തിങ്കളാഴ്ചമുതലാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."