HOME
DETAILS
MAL
സ്വവര്‍ഗ വിവാഹം: ആസ്ത്രേലിയയില്‍ ഹിതപരിശോധന അനുകൂലം
backup
November 16 2017 | 02:11 AM
സിഡ്നി: സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കാന്‍ ആസ്ത്രേലിയന്‍ ജനതയുടെ പിന്തുണ. ഇതുസംബന്ധിച്ച് നടത്തിയ ഹിതപരിശോധനയില്‍ 61.6 ശതമാനം പേര് തീരുമാനത്തെ അനുകൂലിച്ചും 38.4 ശതമാനം പേര് എതിര്‍ത്തും വോട്ട് രേഖപ്പെടുത്തി.
ആസ്ത്രേലിയന്‍ പാര്‍ലമെന്റാണ് ഹിതപരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നത്. ക്രൈസ്തവ സഭകളും പ്രതിപക്ഷ പാര്‍ട്ടികളും എതിര്‍ത്തെങ്കിലും ഹിതപരിശോധന നടത്തുമെന്നായിരുന്നു പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുളിന്റെ നിലപാട്. സെപ്റ്റംബറിലാണ് ഹിതപരിശോധന ആരംഭിച്ചത്. അനുകൂല പ്രതികരണം ലഭിച്ചതോടെ പാര്‍ലമെന്റ് ഡിസംബര്‍ അവസാനത്തോടെ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്ന ബില്‍ പാസാക്കും. ഇതോടെ നിയമം നടപ്പാക്കുന്ന 26ാമത്തെ രാജ്യമാകും ആസ്ത്രേലിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."