മാലമോഷ്ടാവിനെ കൈക്കരുത്തില്‍ നേരിട്ട വൃദ്ധയ്ക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി
കോതമംഗലം: ആശുപത്രി വളപ്പില്‍ മാലമോഷ്ടാവിനെ കൈക്കരുത്തില്‍ നേരിട്ട വൃദ്ധയ്ക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി. കോതമംഗലം ഗവ. ആശുപത്രിയില്‍ ചികത്സയ്ക്കെത്തിയപ്പോള്‍ തന്റെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല തട്ടിയെടുക്കാന്‍ ശ്രമിച്ച തമിഴ് സ്ത്രിയെ കൈക്കരുത്തില്‍ നേരിട്ടാണ് കുത്തുകുഴി വലിയപാറ കൂട്ടുങ്കല്‍ വീട്ടില്‍ കുമാരി (61) ഫെയ്സ്ബുക്കില്‍ താരമായത്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുമാരിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച തമിഴ്നാട് തിരിപ്പൂര് സ്വദേശി മാരിയമ്മയെ(45) നാട്ടുകാരുടെ സഹായത്തോടെ പിടിച്ച് നിര്‍ത്തി പൊലിസിന് കൈമാറുകയായിരുന്നു.
ഡോക്ടറെ കണ്ട് മരുന്നു വാങ്ങാന്‍ ഫാര്‍മസിക്ക് സമീപം നില്‍ക്കുമ്പോഴാണ് മാരിയമ്മ കുമാരിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. എന്റെ മാല പൊട്ടിക്കാന്‍ നോക്കിയവളെ വിടല്ലേ എന്ന് ഉച്ചവെച്ച് കുമാരി മോഷ്ടാവിനെ പിടിച്ചുവച്ചു.
ശബ്ദംകേട്ട് സമീപത്ത് നിന്നിരുന്നവര്‍ കൂടി ചേര്‍ന്ന് മാരിയമ്മയെ പിടികൂടി പൊലിസിലേല്‍പ്പിച്ചു. കോതമംഗലം പൊലിസ് കുമാരിയുടെ പരാതിയില്‍ മാരിയമ്മയെ പ്രതിയാക്കി കേസെടുത്തു. കേരളത്തില്‍ വിവിധ ജില്ലകളിലായി മാരിയമ്മയ്ക്കെതിരേ 20ല്‍ പരം കേസുകള്‍ നിലവിലുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരമെന്ന് പൊലിസ് അറിയിച്ചു.
തമിഴ്നാട്ടില്‍ നിന്നുള്ള കവര്‍ച്ച സംഘത്തില്‍പ്പെട്ട മാരിയമ്മ തിരക്കുള്ള ആശുപത്രികള്‍, ക്ഷേത്രങ്ങള്‍ ,ബസ് സ്റ്റാന്റുകള്‍ എന്നിവിടങ്ങളിലാണ് മാരിയമ്മ കവര്‍ച്ചക്കായി ഇറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."