ഹൂതികളില്‍നിന്ന് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരെ രക്ഷിച്ചു
റിയാദ്: യമനിലെ ഹൂതി വിമതരില്‍നിന്നു രണ്ടു മാധ്യമപ്രവര്‍ത്തകരെ സഖ്യസേന രക്ഷിച്ചു. യമനില്‍ രണ്ട് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരെയാണ് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന രക്ഷിച്ചത്. ഇവരെ കഴിഞ്ഞ ദിവസം റിയാദിലെത്തിച്ചു.
ഈ മാസം തുടക്കത്തിലാണ് ഇവര്‍ യമനിലെത്തിയത്. ഐക്യരാഷ്ട്ര സഭയുടെ റിലീഫ് വിമാനത്തില്‍ യമനിലെത്തിയ ഇവര്‍ ഹൂതി നിയന്ത്രണത്തിലുള്ള സഅദ് പ്രവിശ്യയിലാണ് ആദ്യം പോയത്. അവിടെനിന്ന് ഹജ്ജ പ്രവിശ്യയിലേക്കുള്ള യാത്രക്കിടെ ഹൂതികള്‍ പിടികൂടുകയായിരുന്നുവെന്ന് റിയാദിലെത്തിയ ഇവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇതില്‍ ഒരാള്‍ ആക്രമണത്തിനിരയായതായി വിമതസംഘത്തിനു കീഴിലുള്ള വെബ്സൈറ്റ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുടെ കാമറകളും മറ്റു വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചിത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ ഇവരെ സഖ്യസേന മോചിപ്പിച്ചതിന്റെ വിശദവിവരം ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."