HOME
DETAILS
MAL
പ്രവാസികള്‍ ആധാര്‍ ബന്ധിപ്പിക്കേണ്ട
backup
November 19 2017 | 00:11 AM
ന്യൂഡല്‍ഹി: പ്രവാസികള്‍ ബാങ്ക് അക്കൗണ്ടുകളും പാന്‍ കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. നോണ്‍ റസിഡന്റ് ഇന്ത്യന്‍, പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്നിവരെയാണ് നിലവില്‍ ആധാര്‍ ബന്ധിപ്പിക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. അപേക്ഷ സമര്‍പ്പിക്കുന്ന ദിവസത്തിനുള്ളില്‍ 12 മാസത്തിനിടെ 182 ദിവസം ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് മാത്രമമേ നിയമപരമായി അപേക്ഷിക്കാന്‍ സാധിക്കൂ എന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നു. ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഡോ.അജയ് ബുസാന്‍ പാണ്ഡെ പുറത്തിറക്കിയ വാര്ത്താക്കുറിപ്പിലാണിതുള്ളത്. വ്യക്തികള്‍ പ്രവാസികളാണോയെന്ന് പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് ബാങ്കുകള്‍ക്കും നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."