സഹകരണ മേഖലയില്‍ കാലോചിതമായ മാറ്റം അനിവാര്യം: അന്‍വര്‍ സാദത്ത് എം.എല്‍.എ
ആലുവ: ഗ്രാമീണ സമ്പദ്ഘടനയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന സഹകരണ മേഖലയില്‍ കാലോചിതമായ മാറ്റം അനിവാര്യമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ.
അര്‍ബന്‍ ബാങ്ക് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (യു.ബി.ഇ.ഒ) സംസ്ഥാന കൗണ്‍സില്‍ സ്‌പെഷ്യല്‍ മീറ്റ് ആലുവയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
സഹകരണ മേഖലയിലെ തെറ്റായ പ്രവണതകളെ ഇല്ലാതാക്കി സമൂഹത്തിന്റെ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി മുന്നോട്ട് പോകാന്‍ ഇന്നത്തെ സാഹചര്യം സഹായകമാണന്നും ഇത് വിജയത്തിലെത്തിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം വേണമെന്നും എം.എല്‍ എ അഭിപ്രായപ്പെട്ടു. ചടങ്ങില്‍സംസ്ഥാന വര്‍ക്കിങ് പസിഡന്റ് മജീദ് അമ്പലംകണ്ടി അദ്ധ്യക്ഷത വഹിച്ചു.
ആലുവ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ അഡ്വ. ബി.എ അബ്ദുല്‍ മുത്ത്വലിബ് മുഖ്യാതിഥി ആയിരുന്നു. എ.കെ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. യു.ബി.ഇ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എച്ച് മുസ്തഫ കരട് പ്രവര്‍ത്തനരേഖ അവതരിപ്പിച്ചു.
മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എം.കെ അ ലത്തീഫ് ആലുവ, സെക്രട്ടറി നാസര്‍ മങ്കട, ആറ്റക്കോയ തങ്ങള്‍ മഞ്ചേരി ,പി.പി.എം നൗഷാദ് കോട്ടയം, സുഫീര്‍ ഹുസൈന്‍ ആലുവ, ഫൈസല്‍ കോട്ടക്കല്‍, ഫൈസല്‍ കളത്തിങ്ങല്‍, ഷാഹുല്‍ ഹമീദ് വരിക്കോടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാന തലത്തില്‍ സഹകരണ രംഗത്ത് നിര്‍ണയ ശക്തിയാവാന്‍ സാധിക്കുന്ന കേരള ബാങ്ക് രൂപീകരിക്കുന്നതിനെ സമ്മേളനം സ്വാഗതം ചെയ്തു. അര്‍ബന്‍ ബാങ്കുകളുടെ പുരോഗതിയും വളര്‍ച്ചയും ലക്ഷ്യം വെച്ച് രൂപീകരിച്ച അര്‍ബന്‍ ബാങ്ക് അമ്പര്‍ല്ല ഓര്‍ഗനൈസേഷന്‍ ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അര്‍ബന്‍ ബാങ്കുകള്‍ക്ക് സൂപ്പര്‍ ഗ്രേഡ് എത്രയും പ്പെട്ടന്ന്‌നടപ്പാക്കണമെന്നും സംസ്ഥാനസമ്മേളനം നിവേദനത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."