HOME
DETAILS

വാടക നല്‍കിയില്ല: ഓഫിസ് മുറി ഒഴിയാന്‍ സി.ബി.ഐക്ക് വീണ്ടും നോട്ടിസ്

  
backup
November 20 2017 | 21:11 PM

%e0%b4%b5%e0%b4%be%e0%b4%9f%e0%b4%95-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ae

തലശ്ശേരി: തലശ്ശേരി റസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.ഐ അന്വേഷണ സംഘത്തിന്റെ ശീതീകരിച്ച ക്യാംപ് ഓഫിസ് മുറി ഒഴിയാന്‍ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നോട്ടിസ് അയച്ചു.
തുടര്‍ന്ന് താമസിക്കണമെങ്കില്‍ വാടക നല്‍കണമെന്നും പൊതുമരാമത്ത് വകുപ്പ് നല്‍കിയ നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാടക അടക്കുന്നില്ലെങ്കില്‍ മുറികള്‍ ഒഴിഞ്ഞ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് രണ്ടാം തവണയാണ് സി.ബി.ഐക്ക് നോട്ടിസ് അയക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി റസ്റ്റ് ഹൗസിലെ 7, 8, 9 എന്നീ മുറികളുടെ വാടക അടക്കണമെന്നാവശ്യപ്പെട്ട് 2016 ജൂലൈയിലും വകുപ്പ് സി.ബി.ഐക്ക് നോട്ടിസ് അയച്ചിരുന്നു. ഇതുവരെ സി.ബി.ഐ റസ്റ്റ് ഹൗസുകളിലെ വാടക തന്നില്ലെന്നും സര്‍ക്കാറിന്റെ പുതിയ ഉത്തരവ് പ്രകാരം ഇനി ഉപയോഗിക്കുന്ന മുറികള്‍ക്ക് വാടക നല്‍കണമെന്നുമാണ് ഇപ്പോള്‍ നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മാത്രവുമല്ല ശീതീകരിച്ച മുറികള്‍ സി.ബി.ഐക്ക് നല്‍കേണ്ടതില്ലെന്നും അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണറിയുന്നത്.
പ്രമാദമായ തലശ്ശേരി കതിരൂരിലെ ആര്‍.എസ്.എസ് നേതാവ് ഇളംതോട്ടത്തില്‍ മനോജ് വധക്കേസ്, പയ്യോളി മനോജ് വധം, മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ തളിപ്പറമ്പിലെ അരിയില്‍ ശുക്കൂര്‍ വധം, പയ്യന്നൂരിലെ ഹക്കീം വധം, തലശ്ശേരി മെയിന്‍ റോഡിലെ സവിത ജ്വല്ലറി ഉടമ ദിനേശന്‍ വധം ഉള്‍പ്പെടെ അഞ്ച് കേസുകളാണ് സി.ബി.ഐ സംഘം തലശ്ശേരിയില്‍ ക്യാംപ് ചെയ്ത് അന്വേഷിക്കുന്നത്.
ഇളംതോട്ടത്തില്‍ മനോജ് വധക്കേസ് അന്വേഷണം പൂര്‍ണമായതിനാല്‍ ഈ സംഘം ഇപ്പോള്‍ തലശ്ശേരിയിലില്ല.
അതേ സമയം ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുന്ന കേസുകളില്‍ സി.ബി.ഐക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കി തരാറുണ്ടെന്നും പുതിയ സര്‍ക്കാറിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാടിലാണ് സി.ബി.ഐ.
തലശ്ശേരി, തൃശൂര്‍, കോട്ടയം, കൊല്ലം തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ റസ്റ്റ് ഹൗസുകള്‍ ഉപയോഗിക്കുന്ന സി.ബി.ഐ സംഘത്തിന് നേരത്തെയും മുറികള്‍ ഒഴിയാന്‍ പൊതുമരാമത്ത് വകുപ്പ് നോട്ടിസ് നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഫൈനൽ എക്സിറ്റ് വിസ അനുവദിക്കുന്നതിന് 30 ദിവസത്തെയെങ്കിലും ഇഖാമ നിർബന്ധം

Saudi-arabia
  •  9 days ago
No Image

ഡല്‍ഹി സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശമയച്ചത് 12ാം ക്ലാസുകാരന്‍ 

National
  •  9 days ago
No Image

നിമിഷപ്രിയക്ക് വേണ്ടി ഇറാന്റെ നിര്‍ണായക ഇടപെടല്‍; ഹൂതികളുമായി ബന്ധപ്പെട്ടു; ഇനിയുള്ള പ്രതീക്ഷ ഇറാന്റെ നീക്കത്തില്‍

International
  •  9 days ago
No Image

ഹമാസ് അനുകൂല എൻ.ജി.ഒക്ക് ഫണ്ട് നൽകി;  സോറോസിനെതിരേ ഇലോൺ മസ്‌ക്

International
  •  9 days ago
No Image

ആയിരത്തോളം തൊഴിലവസരങ്ങളുമായി യുഎഇ; കൂടുതലറിയാം

uae
  •  9 days ago
No Image

ആർജി കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല: കേസിൽ വിധി ഈ മാസം പതിനെട്ടിന് 

National
  •  9 days ago
No Image

എന്‍.എം വിജയന്റെ മരണം: ഐ.സി ബാലകൃഷ്ണനും അപ്പച്ചനും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു, ഇരുവരുടേയും ഫോണുകള്‍ സ്വിച്ച്ഡ് ഓഫ്

Kerala
  •  9 days ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച രീതിയിൽ പ്രതിരോധിച്ചുകൊണ്ട് കളിക്കാൻ അവന് കഴിയും: അശ്വിൻ

Cricket
  •  9 days ago
No Image

ബഹ്റൈനിൽ ജനുവരി 12ന് മഴയ്ക്ക് സാധ്യത

bahrain
  •  9 days ago
No Image

ദുരൂഹതയേറുന്ന മാമി തിരോധാനക്കേസ്; ഡ്രൈവറെ കാണാനില്ല

Kerala
  •  9 days ago