HOME
DETAILS

വീണ്ടും വലകുലുക്കി റൊണാൾഡോ; സഊദിയിൽ സ്വപ്നനേട്ടവുമായി 39കാരന്റെ കുതിപ്പ്

  
January 10, 2025 | 2:19 AM

cristaino ronaldo is the oldest player to score Saudi pro league

റിയാദ്: സഊദി പ്രൊ ലീഗിൽ അൽ നസറിന് തകർപ്പൻ വിജയം. അൽ അഖ്ദൗദിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അൽ നസർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സാദിയോ മാനെ ഇരട്ട ഗോൾ നേടി തിളങ്ങിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോളും നേടി.

മത്സരത്തിന്റെ 42ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു റൊണാൾഡോ. സഊദി പ്രൊ ലീഗിലെ റൊണാൾഡോയുടെ 60ാം ഗോളായിരുന്നു ഇത്. ഈ ഗോളിന് പിന്നാലെ സഊദി ലീഗിൽ 60 ഗോളുകൾ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും റൊണാൾഡോക്ക് സാധിച്ചു. 

മത്സരത്തിന്റെ 29, 88 എന്നീ മിനിറ്റുകളിലാണ് സാദിയോ മാനെയുടെ ഗോളുകൾ പിറന്നത്. സേവ്യർ ഗോഡ്വിൻ ആണ് അൽ അഖ്ദൗദിനായി ഗോൾ നേടിയത്. മത്സരത്തിൽ 71 ശതമാനം ബോൾ പൊസഷനും കൈപ്പിടിയിലാക്കിയ അൽ നസർ 14 ഷോട്ടുകളാണ് അൽ അഖ്ദൗദിന്റെ പോസ്റ്റിലേക്ക് ഉന്നം വെച്ചത്. ഇതിൽ ഏഴ് ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ അൽ നസറിന് സാധിച്ചു.

ഈ തകർപ്പൻ വിജയത്തോടെ സഊദി പ്രൊ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും അൽ നസറിന് സാധിച്ചു. നിലവിൽ  നിലവിൽ 14 മത്സരങ്ങൾ പിന്നിട്ടപ്പോൾ എട്ട് വിജയവും നാല് സമനിലയും രണ്ട് തോൽവിയുമായി 28 പോയിന്റാണ് അൽ നസറിനുള്ളത്. ജനുവരി 17ന് അൽ താവൂണിനെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ യുദ്ധം തുടരാൻ ട്രംപിന് സെനറ്റിന്റെ പച്ചക്കൊടി; 'മാഗ' സഖ്യത്തിൽ കടുത്ത ഭിന്നത

International
  •  35 minutes ago
No Image

വയനാട് പുനരധിവാസം; ഡി.വൈ.എഫ്.ഐ ഫണ്ടിനെ ചൊല്ലി വിവാദം

Kerala
  •  an hour ago
No Image

അമേരിക്കൻ മാതൃകയിൽ സൈന്യത്തെ പരിഷ്കരിക്കാൻ ചൈന: ഇന്ത്യക്ക് പുതിയ പ്രതിരോധ വെല്ലുവിളി

International
  •  an hour ago
No Image

യുദ്ധ വ്യാപന സൂചന നൽകി ആറാംദിനം; മരണസംഖ്യ ഉയരുന്നു

International
  •  an hour ago
No Image

ആറ്റുകാൽ പൊങ്കാല: മാലിന്യം നീക്കിയില്ലെങ്കിൽ ഞങ്ങൾ ഇറങ്ങും; ബിജെപിക്കെതിരെ വെല്ലുവിളിയുമായി ഡിവൈഎഫ്ഐ

Kerala
  •  2 hours ago
No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  8 hours ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  9 hours ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  9 hours ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  9 hours ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  9 hours ago