HOME
DETAILS

എന്‍.എം വിജയന്റെ മരണം: ഐ.സി ബാലകൃഷ്ണനും അപ്പച്ചനും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു, ഇരുവരുടേയും ഫോണുകള്‍ സ്വിച്ച്ഡ് ഓഫ്

  
Web Desk
January 10, 2025 | 4:45 AM

nm-vijayan-suicide-wayanad-congress-ic-balakrishnan-appachan-anticipatory-bail

സുല്‍ത്താന്‍ ബത്തേരി: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെയും മകന്റെയും ആത്മഹത്യ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എയും ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചനും മുന്‍ ട്രഷറര്‍ കെ.കെ ഗോപിനാഥനും  മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. 

ഐ.സി. ബാലകൃഷ്ണനും എന്‍.ഡി അപ്പച്ചനും കല്‍പറ്റ ജില്ലാ സെഷന്‍സ് കോടതിയേയും കെ.കെ. ഗോപിനാഥന്‍ ഹൈക്കോടതിയേയും ആണ് സമീപിച്ചത്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയതിന് പിന്നാലെ മൂവരുടേയും ഫോണുകള്‍ ഓഫ് ചെയ്ത നിലയിലാണ്. നേതാക്കള്‍ വയനാട്ടിലില്ലെന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ മാറി നില്‍ക്കാനാണ് ഇവര്‍ക്ക് കിട്ടിയ നിര്‍ദേശം.

കഴിഞ്ഞ ദിവസമാണ് സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി കെ.കെ അബ്ദുല്‍ ശരീഫിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം മൂവര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണ കേസ് കൂടി ചേര്‍ത്തത്.

കെ.പി.സി.സി നേതൃത്വത്തിനു നല്‍കുന്നതിനായി എന്‍.എം വിജയന്‍ എഴുതിയതായി പുറത്തുവന്ന കത്തില്‍ പ്രതിചേര്‍ക്കപ്പെട്ട നാലുപേരുടേയും പേരുകളുണ്ട്. അര്‍ബന്‍ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ഇവര്‍ക്കു പങ്കുണ്ടെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ നാലുപേരുമായിരിക്കുമെന്നും കത്തിലുണ്ട്.

സുല്‍ത്താന്‍ ബത്തേരി സര്‍വിസ് സഹകരണ ബാങ്ക്, അര്‍ബന്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിയമനം വാഗ്ദാനം ചെയ്ത് പലരില്‍നിന്നും വാങ്ങിയ പണം നേതാക്കള്‍ക്ക് കൈമാറിയതായി വിജയന്റെ കത്തുകളില്‍ സൂചിപ്പിച്ചിരുന്നു.

എന്‍.എം വിജയന്‍ കെ.പി.സി.സിക്ക് എഴുതിയ കത്തും മകന്‍ എഴുതിയ കത്തും സംബന്ധിച്ച് പൊലിസ് ശാസ്ത്രീയ പരിശോധന നടത്തുന്നുണ്ട്. മരണപ്പെട്ട മകന്‍ ജിജേഷിന്റെ മൊബൈല്‍ ഫോണും അന്വേഷണസംഘം പരിശോധിക്കുകയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഡ്‌നിയിൽ ഇടിമിന്നലായി സ്മിത്ത്; ഒറ്റ സെഞ്ച്വറിയിൽ പിറന്നത് പുതിയ ചരിത്രം

Cricket
  •  2 days ago
No Image

സഊദി അറേബ്യൻ ഭരണാധികാരി സൽമാൻ രാജാവ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ

Saudi-arabia
  •  2 days ago
No Image

സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്

Kerala
  •  2 days ago
No Image

ലൈക്കിനു വേണ്ടി റോഡിൽ അഭ്യാസപ്രകടനം; ഡ്രൈവിംഗിനിടെ ലൈവ് സ്ട്രീമിംഗ് നടത്തിയ യുവാവിനെ അറസ്റ്റു ചെയ്ത് അബൂദബി പൊലിസ്

uae
  •  2 days ago
No Image

ഫ്ലാറ്റ് വാടകയ്ക്കെടുത്ത്ച്ച് കഞ്ചാവ് വിൽപന; യുവതിയടക്കം മൂന്ന് പേർ പിടിയിൽ

crime
  •  2 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ചരിത്രനേട്ടം; ലോകത്തിൽ മൂന്നാമനായി വാർണർ

Cricket
  •  2 days ago
No Image

വിസ്മയ കേസ് പ്രതിയെ മര്‍ദ്ദിച്ച സംഭവം: നാല് പേര്‍ക്കെതിരേ കേസ്, ഇവരുടെ ഫോണ്‍ സംഭാക്ഷണം പുറത്ത്

Kerala
  •  2 days ago
No Image

സോഷ്യൽ മീഡിയയിലെ 'മരണക്കളി'; മാരകമായ ചാലഞ്ചുകൾക്കെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  2 days ago
No Image

പിക്‌നിക്കില്‍ പഴകിയ ഭക്ഷണം നല്‍കിയതായി പരാതി; ഇന്ത്യന്‍ സ്‌കൂള്‍ ദര്‍ശൈത് പൂര്‍ണ റീഫണ്ട് തിരികെ നല്‍കും

oman
  •  2 days ago
No Image

ഒറ്റ മത്സരത്തിൽ രണ്ട് സെഞ്ച്വറികൾ; ഓസ്‌ട്രേലിയയിൽ അഴിഞ്ഞാടി ഇതിഹാസങ്ങൾ

Cricket
  •  2 days ago