HOME
DETAILS

ഹമാസ് അനുകൂല എൻ.ജി.ഒക്ക് ഫണ്ട് നൽകി;  സോറോസിനെതിരേ ഇലോൺ മസ്‌ക്

  
Web Desk
January 10, 2025 | 5:08 AM

 Musk slams George Soros for funding Hamas-linked NGOs

വാഷിങ്ടൺ: ഹമാസ് അനുകൂല എൻ.ജി.ഒകൾക്ക് സംഭാവന നൽകിയതിന് ശതകോടീശ്വരനും ജീവകാരുണ്യ പ്രവർത്തകനുമായ ജോർജ് സോറോസിനെതിരേ രൂക്ഷവിമർശനവുമായി ഇലോൺ മസ്‌ക്. ജോർജ് സോറോസിന് മനുഷ്യത്വത്തോട് വെറുപ്പാണെന്നായിരുന്നു മസ്‌കിന്റെ പ്രസ്താവന.

ഹമാസിനെ സഹായിക്കുന്ന എൻ.ജി.ഒകളിലേക്ക് 15 മില്യൺ ഡോളർ സോറോസ് സംഭാവന ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് യു.എന്നിൽ ഇസ്‌റാഈൽ അംബാസഡർ പ്രതിഷേധമുയർത്തിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് മസ്‌ക് സോറോസിനെതിരേ വിമർശനമുന്നയിച്ചത്.

'ജൂത രാഷ്ട്രമെന്ന പേരിൽ ഇസ്‌റാഈലിനെ നശിപ്പിക്കാൻ ഉദ്ദേശിക്കുന്ന സംഘടനകൾക്ക് ജോർജ് സോറോസ് സംഭാവന നൽകുന്നത് ലജ്ജാകരമാണ്' എന്നായിരുന്നു ഇസ്‌റാഈൽ അംബാസിഡർ ഗിലാഡ് എർഡന്റെ പ്രസ്താവന.

യു.എസിന്റെ പരമോന്നത ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡത്തിന് ജോർജ് സോറോസിനെ പ്രസിഡന്റ് ജോ ബൈഡൻ തിരഞ്ഞെടുത്തത് അടുത്തിടെയാണ്. സോറോസിന് ബഹുമതി നൽകുന്നത് പരിഹാസ്യമാണെന്ന് മസ്‌ക് വിമർശിച്ചിച്ചിരുന്നു. ഹംഗേറിയയിൽ ജനിച്ച സോറോസ് ഒരു ജൂത സാമ്പത്തിക വിദഗ്ധനും മനുഷ്യസ്‌നേഹിയുമാണ്.

സോറോസ് അടുത്തിടെ ഇന്ത്യയിലും വിവാദ നായകനായിരുന്നു. സോറോസിൽ നിന്ന് ഫണ്ട് സ്വീകരിച്ച സോണിയാ ഗാന്ധി ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന വിമർശനം ബി.ജെ.പി ഉയർത്തിയതോടെയാണ് അദ്ദേഹം ഇന്ത്യയിലും ചർച്ചാവിഷയമായത്.

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സോറോസിന്റെ പേരുണ്ട്. മൗറീഷ്യസിൽ നിന്ന് അദാനി രേഖയില്ലാതെ നിക്ഷേപങ്ങളെത്തിക്കാൻ ശ്രമിച്ചെന്ന ആരോപണമുന്നയിച്ച ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ടിന് പിന്നിൽ സോറോസ് ആയിരുന്നുവെന്ന് വാർത്തകൾ ഉയർന്നിരുന്നു. മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളെ വളർത്തിയാണ് നരേന്ദ്ര മോദി വളർന്നതെന്ന് സോറോസ് 2023ൽ പറഞ്ഞതും വിവാദമായിരുന്നു.

70,000 കോടിയോളം ആസ്തിയുള്ള ജോർജ് സോറോസ് ഓപൺ സൊസൈറ്റി ഫൗണ്ടേഷൻ എന്ന പേരിൽ ഒരു എൻ.ജി.ഒയ്ക്കും നേതൃത്വം നൽകുന്നുണ്ട്. ജനാധിപത്യ, ആവിഷ്‌ക്കാര സ്വാതന്ത്ര്യ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തികളെയും സംഘടനകളെയും സഹായിക്കുകയാണ് ഓപൺ സൊസൈറ്റിയുടെ ലക്ഷ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി മാറ്റങ്ങള്‍; അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങളും നിര്‍ബന്ധം

Kerala
  •  11 days ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവിസ് 17ന് ആരംഭിച്ചേക്കും

National
  •  11 days ago
No Image

യുഎഇയില്‍ കടുത്ത ചൂട് തുടരും; മൂടല്‍മഞ്ഞിനും മണിക്കൂറില്‍ 40 കി.മീ. വരെ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  11 days ago
No Image

മോദി സർക്കാർ മിസൈൽ നിർമാണവും സ്വകാര്യവൽക്കരിക്കുന്നു

National
  •  11 days ago
No Image

ഒടുവില്‍ പൂട്ട് വീണു; വിവാദ യൂട്യൂബര്‍ 'തൊപ്പി'യുടെ ചാനല്‍ പൂട്ടിച്ച് പൊലിസ്

Kerala
  •  11 days ago
No Image

ഇസ്‌റാഈലിന്റെ അയണ്‍ ഡോമിനുള്ള ടാമിര്‍ മിസൈലുകള്‍ ഇന്ത്യയില്‍ നിർമ്മിക്കാൻ നീക്കം

International
  •  11 days ago
No Image

നവകേരള രക്ഷാപ്രവര്‍ത്തനം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടിക്കു സാധ്യത; അന്വേഷണ റിപോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറും

Kerala
  •  11 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ പുസ്തക വിൽപ്പനയിൽ കോടികളുടെ ക്രമക്കേട്?

Kerala
  •  11 days ago
No Image

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: അപേക്ഷകള്‍ ഇന്നുമുതല്‍ നല്‍കാം; ജൂലൈ 15 വരെ അവസരം

Kerala
  •  11 days ago
No Image

കുന്നംകുളത്ത് സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് കുടുംബം വിഷം കഴിച്ചു; അച്ഛനും മകളും മരിച്ചു, അമ്മയും മകനും ഗുരുതരാവസ്ഥയില്‍

Kerala
  •  11 days ago