HOME
DETAILS

ഡല്‍ഹി സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശമയച്ചത് 12ാം ക്ലാസുകാരന്‍ 

  
Web Desk
January 10, 2025 | 5:28 AM

Delhi Police Arrest 12th Grader Behind School Bomb Threats

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ ആശങ്കയിലാക്കിയ  സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണി സന്ദേശത്തിന് പിന്നില്‍ 12ാം ക്ലാസുകാരനെന്ന് റിപ്പോര്‍ട്ട്. ബോംബ് ഭീഷണി മുഴക്കിയ സംഭവത്തില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഡല്‍ഹി പൊലിസ് കസ്റ്റഡിയിലെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു. വിദ്യാര്‍ഥി കുറ്റം സമ്മതിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

23ഓളം ഭീഷണി സന്ദേശങ്ങളാണ് വിദ്യാര്‍ഥി അയച്ചിരിക്കുന്നത്. നേരത്തേയും ഇത്തരം സന്ദേശങ്ങള്‍ അയച്ചതായി ചോദ്യം ചെയ്യലില്‍ വിദ്യാര്‍ഥി സമ്മതിച്ചതായി സൗത്ത് ഡല്‍ഹി പൊലിസ് ഡപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. വ്യാഴാഴ്ച പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുനേരെ ബോംബ് ഭീഷണിയുണ്ടായി. നഗരത്തില്‍ ഇത്തരം സംഭവ പരമ്പരയിലെ ഏറ്റവും പുതിയതാണിത്.സൗത്ത് ഡി.സി.പി അങ്കിത് ചൗഹാന്‍ പറഞ്ഞു.

പരീക്ഷകളില്‍ രക്ഷപ്പെടാനാണ് വിദ്യാര്‍ഥി ഇത്തരം സന്ദേശങ്ങള്‍ അയച്ചിരുന്നത്. സന്ദേശങ്ങള്‍ ലഭിക്കുന്നതോടെ സ്‌കൂള്‍ അധികൃതര്‍ ആശങ്കയിലാവുകയും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

ഡല്‍ഹിയിലെ മൂന്ന് സ്‌കൂളുകളിലേക്കെങ്കിലും ബോംബ് ഭീഷണി ഇമെയിലുകള്‍ അയച്ചത് സ്വന്തം വിദ്യാര്‍ഥികളാണെന്ന് പൊലിസ് വെളിപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് വിദ്യാര്‍ഥി പിടിയിലായത്.

സമീപകാലത്ത് സ്‌കൂള്‍ സമയത്തെ തടസ്സപ്പെടുത്തുന്ന നിരവധി ബോംബ് ഭീഷണികള്‍ വന്നതായി അധികൃതര്‍ പറയുന്നു. ഡിസംബര്‍ 9ന് 44 സ്‌കൂളുകള്‍ക്ക് ഭീഷണി ഇമെയിലുകള്‍ ലഭിച്ചതോടെയാണ് ഭീഷണികളുടെ വലിയ പരമ്പര ആരംഭിച്ചത്. 100,000 ഡോളര്‍ നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി സ്‌കൂളുകള്‍ക്ക് ഇമെയില്‍ ലഭിച്ചു. ഇല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ ബോംബുകള്‍ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഭീഷണി.

ഡിസംബര്‍ 13ന് സമാനമായ സംഭവങ്ങള്‍ 30 സ്‌കൂളുകളെ ബാധിച്ചു. ഡിസംബര്‍ 14ന് എട്ട് സ്ഥാപനങ്ങളെ ലക്ഷ്യമിട്ടു ഭീഷണി വന്നു. ഈ വര്‍ഷം മെയ് മുതല്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ മാത്രമല്ല ആശുപത്രികള്‍, വിമാനത്താവളങ്ങള്‍, എയര്‍ലൈന്‍ കമ്പനികള്‍ എന്നിവയെ ലക്ഷ്യമിട്ട് 50ലധികം ബോംബ് ഭീഷണി ഇമെയിലുകള്‍ വന്നിട്ടുണ്ട്.

 

A 12th-grade student has been arrested by Delhi Police for sending bomb threat emails to multiple schools in the capital. Reports indicate that the student confessed to sending around 23 threatening messages, aiming to avoid exams. This is part of a larger series of bomb threats targeting educational institutions in Delhi, causing significant disruption. The police revealed that several schools received similar threats earlier this month, leading to heightened concerns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  3 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  3 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  3 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  3 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  3 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  3 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  3 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  3 days ago