HOME
DETAILS

ബാലാവകാശവും ബാലസുരക്ഷയും: പ്രാധാന്യം വിളിച്ചോതി മണല്‍ശില്‍പ പ്രദര്‍ശനം

  
backup
November 21, 2017 | 5:49 AM

%e0%b4%ac%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ac%e0%b4%be%e0%b4%b2%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%81

കാസര്‍കോട്: ജില്ലാശിശുസംരക്ഷണ യൂനിറ്റിന്റെയും ബാലാവകാശസംരക്ഷണ കമ്മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ബാലാവകാശവാരാചരണത്തിന്റെ ഭാഗമായി ബേക്കല്‍ ബീച്ചില്‍ മണല്‍ശില്‍പപ്രദര്‍ശനം നടത്തി.
'കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും സമൂഹത്തിന്റെ ഉത്തരവാദിത്തം' എന്ന ബാനറില്‍ അവബോധരൂപീകരണത്തിനായാണ് മണല്‍ശില്‍പപ്രദര്‍ശനം നടത്തിയത്.
ശ്യാമശശി, ദേവദാസ്, ശ്യാമപ്രസാദ്, അഭിരാം, അവിനാഷ് തുടങ്ങിയ ശില്‍പികളാണ് മണല്‍ശില്‍പ നിര്‍മാണം നടത്തിയത്.പ്രദര്‍ശനത്തിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ജില്ലാകലക്ടര്‍ ജീവന്‍ ബാബു.കെ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി അധ്യക്ഷയായി. ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ പി.ബിജു സ്വാഗതം പറഞ്ഞു.
സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സണ്‍ മാധുരി.എസ്‌ബോസ് മുഖ്യപ്രഭാഷണം നടത്തി.
വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ സുലജ.പി, ബേക്കല്‍ അഡീഷണല്‍ എസ്.ഐ രത്‌നാകരന്‍, വാര്‍ഡ് മെമ്പര്‍മാരായ മാധവന്‍, ആയിഷ, ഡി.സി.പി.യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷുഹൈബ്.കെ സംസാരിച്ചു.
കുട്ടികളുടെ സുരക്ഷ, അവകാശങ്ങള്‍ എന്നിവയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും സമൂഹത്തിന്റെ ഉത്തരവാദിത്തം എന്ന ബാനറില്‍ 'എന്റെകയൊപ്പ്' കാംപയിന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി ഉദ്ഘാടനം ചെയ്തു.
ഇതോടൊപ്പം ഗവ. മഹിളാമന്ദിരത്തിലെയും ഗവ. ചില്‍ഡ്രന്‍സ് ഹോമിലെയും കുട്ടികളും ബീച്ച് സന്ദര്‍ശനത്തിനായി എത്തിയ രക്ഷിതാക്കളുടെ കുട്ടികളും കലാപരിപാടികള്‍ അവതരിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  6 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  6 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  6 days ago
No Image

പത്തനംതിട്ടയിൽ 13 കാരി പീഡിപ്പിക്കപ്പെട്ട കേസ്: കസ്റ്റഡിയിലെടുത്ത സഹപാഠികളായ ആറുപേരെയും വിട്ടയച്ചു; മൊഴികളിൽ വൈരുദ്ധ്യമെന്ന് പൊലിസ്

Kerala
  •  6 days ago
No Image

തൃശൂരിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; 25-കാരൻ പൊലിസിൽ കീഴടങ്ങി

Kerala
  •  6 days ago
No Image

ദുബൈയിലെ തെരുവുകളിൽ വാകമരങ്ങൾ പൂത്തുലയുന്നു; പ്രവാസികളിൽ സ്വന്തം നാടിന്റെ സ്മരണകൾ ഉണർത്തി ഗുൽമോഹർ വസന്തം

uae
  •  6 days ago
No Image

വാമനപുരത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  6 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണത്തില്‍ അട്ടിമറിയെന്ന് ആരോപണം; നിയമോപദേശം തേടി സര്‍ക്കാര്‍

Kerala
  •  6 days ago
No Image

മുൻകൂർ അനുമതിയില്ലാത്ത കെട്ടിട പരസ്യങ്ങൾക്ക് 10,000 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദബി സിവിൽ ഡിഫൻസ്

uae
  •  6 days ago
No Image

ഡമസ്‌കസ് സ്‌ഫോടനം അപലപിച്ച് ഒമാന്‍; ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് സുല്‍ത്താനേറ്റ്

oman
  •  6 days ago