സംവരണ അട്ടിമറി: ഇടത് സര്‍ക്കാര്‍ ബി.ജെ.പിക്ക് ഒത്താശ ചെയ്യുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍
ആലപ്പുഴ: ബി.ജെ.പി സര്‍ക്കാരിന്റെ പദ്ധതിയായ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് സഹായകരമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. സാമ്പത്തിക സംവരണം അടിച്ചേല്‍പ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് മുസ്‌ലിംലീഗ് നേതൃത്വം നല്‍കും. മുസ്്‌ലിംലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തണ്ണീര്‍മുക്കം സുവാസില്‍ സംഘടിപ്പിച്ച എക്‌സിക്യുട്ടീവ് ക്യാംപ് ദര്‍ശനം-2017ന്റെ സമാപന സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന ഉറപ്പ് നല്‍കിയ സംവരണ തത്ത്വങ്ങളെ അട്ടിമറിക്കാന്‍ അവസരം കാത്തിരിക്കുന്ന ബി.ജെ.പിക്ക് പിന്തുണ നല്‍കാനേ പിണറായി സര്‍ക്കാരിന്റെ നടപടിക്ക് സാധിക്കു. സംവരണം എന്നത് പ്രാണവായു പോലെ ന്യൂനപക്ഷങ്ങള്‍ക്ക് അനിവാര്യമായ ഘടകമാണ്. ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളില്‍ സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ മുസ്‌ലിംലീഗ് പ്രതികരിച്ചപ്പോള്‍ ചിലര്‍ അതിനെ വര്‍ഗീയമായി വളച്ചൊടിക്കാനാണ് ശ്രമിച്ചത്.
വഖഫ് ബോര്‍ഡുകളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള നീക്കം അപകടകരമാണ്. മുസ്‌ലിം സമൂഹത്തിന്റെ രക്ഷ തങ്ങളുടെ കൈയിലാണെന്ന് പറയുന്ന സി.പി.എം അനുദിനം മുസ്‌ലിം സമുദായത്തെ ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് സഹായമെത്തിക്കുന്നതില്‍ മുസ്‌ലിംലീഗ് മുന്നിലുണ്ടായിരിക്കുമെന്നും ഇ.ടി പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും ഐക്യരാഷ്ട്രസഭ, യുനെസ്‌കോ എന്നിവയുടെ സഹകരണത്തോടെ സഹായമെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. യോഗത്തില്‍ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.എം നസീര്‍ അധ്യക്ഷത വഹിച്ചു.
ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് കൊച്ചുകളം, സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ആക്ടിങ് സെക്രട്ടറി സി. ശ്യാംസുന്ദര്‍, വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സീമ യഹിയ, ജില്ലാ ഭാരവാഹികളായ എ. യഹിയ, പി. ഷാഹുല്‍ ഹമീദ് റാവുത്തര്‍, ഇ.വൈ.എം ഹനീഫ മൗലവി, നസീം ഹരിപ്പാട്, അഡ്വ. എസ് കബീര്‍, എസ്.എ അബ്ദുല്‍ സലാം ലബ്ബ, അഡ്വ. എ.എ റസാഖ്, എസ്. നുജുമുദ്ദീന്‍, അഡ്വ.എച്ച്. ബഷീര്‍കുട്ടി, ബി.എ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."