ദേശീയ ഷോട്ട്ഗണ്‍ ചാംപ്യന്‍ഷിപ്പ്: താരമായി ഷാര്‍ദുല്‍
ന്യൂഡല്‍ഹി: 61ാമത് ദേശീയ ഷോട്ട്ഗണ്‍ ചാംപ്യന്‍ഷിപ്പില്‍ താരമായി ഉത്തര്‍പ്രദേശ് താരം ഷാര്‍ദുല്‍ വിഹാന്. 14കാരനായ താരം നാലു സ്വര്‍ണ മെഡലുകളാണ് ഒരു ദിവസം സ്വന്തമാക്കിയത്.
പുരുഷ വിഭാഗം സീനിയര്‍-ജൂനിയര്‍ വ്യക്തിഗത ട്രാപ്പില്‍ സ്വര്‍ണം നേടിയ താരം ടീം വിഭാഗത്തിലും നേട്ടം ആവര്‍ത്തിച്ചു. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലെ സുവര്‍ണ താരം അന്‍വര്‍ സുല്‍ത്താന്റെ കീഴില്‍ പരിശീലനം നടത്തിയാണ് താരം ടൂര്‍ണമെന്റിനിറങ്ങിയത്. നിലവിലെ ലോക ഒന്നാം നമ്പര്‍ ഡബിള്‍ ട്രാപര് താരം അങ്കുര്‍ മിത്തലിനെ വിറപ്പിക്കാനും താരത്തിന് സാധിച്ചു.
പുരുഷ വിഭാഗം യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനത്തേക്ക് വീണത് മാത്രമാണ് ടൂര്‍ണമെന്റില്‍ താരത്തിനേറ്റ തിരിച്ചടി. അസാബിനോടാണ് താരം ഇഞ്ചോടിഞ്ച് പൊരുതി വീണത്. സ്കോര്‍ 8-7.
പുരുഷ വിഭാഗം ജൂനിയര്‍ ട്രാപില്‍ ഷാര്‍ദുല്‍ ഉത്തരാഖണ്ഡിന്റെ ശപഥ് ഭരദ്വാജിനെയാണ് വീഴ്ത്തിയത്. സ്കോര്‍ 77-74.
ഈ വര്‍ഷം മോസ്കോയില്‍ നടന്ന ജൂനിയര്‍ ലോക ചാംപ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വച്ച ഷാര്‍ദുല്‍ ആറാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."