ഹാര്‍ദിക് പട്ടേല്‍ വിഡ്ഢിയെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി
ഗാന്ധിനഗര്‍: സമുദായ സംവരണത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ഉറപ്പ് ലഭിച്ചതായ പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിന്റെ പ്രഖ്യാപനത്തിനെതിരേ ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ നിതിന്‍ പട്ടേല്‍.
വിഡ്ഢികള്‍ ചില സൂത്രങ്ങള്‍ കൊണ്ടുവരും, മറ്റു ചില വിഡ്ഢികള്‍ അത് സ്വീകരിക്കുകയും ചെയ്യുമെന്നാണ് അദ്ദേഹം ഹാര്‍ദിക്കിന്റെ പരാമര്‍ശത്തോട് പ്രതികരിച്ചത്. ഹാര്ദിക്കിനെപോലുള്ള വിഡ്ഢികളെ ഇതുവരെ കണ്ടിട്ടില്ല.
അയാള്‍ യുവാവാണ്. സമുദായത്തില്‍ നിന്ന് അയാള്‍ക്ക് സ്നേഹം കിട്ടിയിരുന്നു. എന്നാല്‍ അത് ഗുജറാത്ത് തെരഞ്ഞെടുപ്പോടെ ഇല്ലാതാകുമെന്നും ഉപമുഖ്യമന്ത്രി പരിഹസിച്ചു.
ഹാര്‍ദിക് പട്ടേല്‍ ഉയര്‍ത്തുന്ന പ്രക്ഷോഭം താല്ക്കാലികമാണ്. വളരെ പെട്ടെന്നുതന്നെ അത് തകരും. സംസ്ഥാനത്ത് ഇതുപോലെ ചിലര്‍ പ്രക്ഷോഭം നടത്തിയിരുന്നുവെന്നും അതെല്ലാം എന്തായെന്ന് എല്ലാവര്ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
പട്ടേല്‍ സമുദായം പ്രതികാരം ചെയ്യുമെന്നാണ് ഹാര്‍ദിക് പറയുന്നത്. എന്നാല്‍ യാഥാര്‍ഥത്തില്‍ സമുദായം ഹാര്ദിക്കിനെതിരേയായിരിക്കും പ്രതികാരം ചെയ്യുകയെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."