HOME
DETAILS
MAL
റുബല്ല വാക്സിന് കുത്തിവയ്പ്പ്: സമയപരിധി വീണ്ടും നീട്ടി
backup
November 25 2017 | 08:11 AM
തിരുവനന്തപുരം: മീസില്‍സ് റുബല്ല വാക്സിന് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനുള്ള സമയപരിധി സംസ്ഥാനത്ത് വീണ്ടും നീട്ടി.
ഡിസംബര്‍ ഒന്ന് വരെയാണ് പുതുതായി നീട്ടി നല്‍കിയത്. ഇത് മൂന്നാം തവണയാണ് പ്രതിരോധ കുത്തിവയ്പ്പിനുള്ള സമയപരിധി നീട്ടുന്നത്. ചില ജില്ലകളില്‍ കുത്തിവയ്പ്പ് അന്‍പത് ശതമാനം മാത്രമേ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുള്ളൂ.
ഇതിന്റെയടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വീണ്ടും സമയപരിധി നീട്ടിയത്.
ഒന്‍പത് മാസം മുതല്‍ 15 വയസ് വരെയുള്ള 76 ലക്ഷം കുട്ടികള്‍ക്ക് കുത്തിവയ്പ്പ് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍, ഇതുവരെയായി 61 ലക്ഷം കുട്ടികള്‍ക്ക് മാത്രമാണ് കുത്തിവയ്പ്പ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."