ജോലി നഷ്ടപ്പെട്ട പതിനഞ്ചോളം മലയാളികള്‍ സഊദിയില്‍ ദുരിതത്തില്‍
റിയാദ്: സഊദിവല്‍ക്കരണത്തെ തുടര്‍ന്നു ജോലി നഷ്ടപ്പെട്ട പതിനഞ്ചോളം മലയാളികള്‍ റിയാദില്‍ ദുരിതത്തില്‍. അഞ്ചുമാസം മുന്‍പ് ജോലിക്കെത്തിയ ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ പോലും വഴിയില്ലാതെയാണു കഴിയുന്നത്. നാട്ടിലേക്ക് മടങ്ങാനായി ഇവരുടെ കമ്പനിക്ക് 1,15,000 രൂപയോളം കെട്ടിവയ്ക്കണമെന്ന ആവശ്യമാണ് ഇവരെ ദുരിതതിലാക്കുന്നത്.
ഇന്ത്യന്‍ എംബസിയില്‍ പരാതിപ്പെട്ടെങ്കിലും വേണ്ട നടപടികള്‍ കൈക്കൊണ്ടില്ലെന്നും നാട്ടിലേക്കു കയറ്റി അയക്കാനായി സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ കൈക്കൊള്ളണമെന്നുമാണ് ഇവരുടെ ആവശ്യം. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ടണ്ടുപേര്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തി. വീട്ടുകാര്‍ പണം നല്‍കിയതിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. അങ്കമാലിയിലെ ഏജന്‍സി വഴി ജോലിക്കെത്തിയവരാണിവര്‍ എന്നാല്‍, കഴിഞ്ഞ ഒക്ടോബര്‍ അവസാനം ഇവര്‍ക്കു ജോലി നഷ്ടമാകുകയായിരുന്നു.മറ്റുള്ളവര്‍ക്കു രണ്ടു മാസത്തെ ശമ്പളവും നഷ്ടപരിഹാരവും നല്‍കിയെങ്കിലും ഇന്ത്യക്കാരായവര്‍ക്ക് ഇവ തടയുകയായിരുന്നു. ഇതെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തങ്ങള്‍ കമ്പനിയുടെ നേരിട്ടുള്ള ജീവനക്കാര്‍ അല്ലെന്നും കോണ്‍ട്രാക്ട് കമ്പനി വഴി നിയമിതരായെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. വിദേശകാര്യ മന്ത്രി സുഷമാ സ്വാരാജിന് ഇമെയില്‍ സന്ദേശം അയക്കുകയും ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെണ്ടന്ന് ഇവിടന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ യുവാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."