HOME
DETAILS
MAL
ശ്രീകാന്ത് പ്രീ ക്വാര്‍ട്ടറില്‍
backup
August 14 2016 | 21:08 PM
റിയോ ഡി ജനീറോ: പുരുഷ വിഭാഗം സിംഗിള്‍സില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ കെ.ശ്രീകാന്ത് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. സ്വീഡന്റെ ഹെന്റി ഹര്‍സ്‌കെയ്‌നനെയാണ് താരം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-6. 21-18. മികച്ച രീതിയില്‍ മത്സരം ആരംഭിച്ച ശ്രീകാന്ത് അതിവേഗം ലീഡ് സ്വന്തമാക്കി. 14-5ന് മുന്നിലെത്തിയ താരം എതിരാളിക്ക് യാതൊരവസരവും നല്‍കാതെ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ സ്വീഡീഷ് താരം ശ്രീകാന്തിന് വെല്ലുവിളിയുയര്‍ത്തി. 6-4ന്റെ ലീഡ് സ്വന്തമാക്കിയെങ്കിലും തുടരെ പോയിന്റുകള്‍ നേടിയ ശ്രീകാന്ത് മത്സരം സ്വന്തമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."