കേപ്പ് കോളജുകള്‍ക്ക് നാക് അക്രഡിറ്റേഷന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യുക്കേഷന്റെ (കേപ്പ്) കീഴിലുള്ള വടകര, തൃക്കരിപ്പൂര്‍ എന്‍ജിനീയറിങ് കോളജുകള്‍ക്ക് നാക് അക്രഡിറ്റേഷന്‍ ലഭിച്ചു. കേപ്പിന്റെ നിയന്ത്രണത്തിലുള്ള എന്‍ജിനീയറിങ് കോളജുകളിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ നാക് അംഗീകാരത്തിന് ഗുണകരമായെന്ന് സഹകരണ മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു.
കുസാറ്റ് പരീക്ഷാഫലം പുറത്തു വന്നപ്പോള്‍ ആദ്യത്തെ 34 റാങ്കുകള്‍ നേടി കേപ്പിലെ കോളജുകള്‍ മുന്നിലെത്തിയിരുന്നു. കോളജുകളുടെ സാമൂഹിക, സാംസ്‌കാരിക, പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് നാക് അക്രഡിറ്റേഷന്‍ നല്‍കുന്നത്. കേരളത്തില്‍ എന്‍ജിനീയറിങ് മേഖലയില്‍ 18 കോളജുകള്‍ക്കാണ് നാക് അക്രഡിറ്റേഷന്‍ ഇതുവരെ ലഭിച്ചിട്ടുള്ളത്. സര്‍ക്കാര്‍ തലത്തില്‍, കേപ്പിന് കീഴിലുള്ള എന്‍ജിനീയറിങ് കോളജുകള്‍ക്ക് മാത്രമേ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."