ജി.എസ്.ടി: അമിത ലാഭം തടയാന്‍ അതോറിറ്റിക്ക് രൂപം നല്‍കി
ന്യൂഡല്‍ഹി: ജി.എസ്.ടി നിലവില്‍ വന്നതോടെ കമ്പനികള്‍ നികുതി ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാതെ അമിത ലാഭം കൊയ്യുന്നത് തടയുന്നതിനുള്ള ആന്റി പ്രൊഫൈറ്റിയറിങ് (കൊള്ളലാഭമെടുക്കുന്നത് തടയല്‍)അതോറിറ്റിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി.
റവന്യു വകുപ്പ് അഡിഷണല്‍ സെക്രട്ടറി ബി. എന്‍ ശര്‍മ്മ ചെയര്‍മാനായാണ് അതോറിറ്റി രൂപീകരിച്ചത്. ജി.എസ്. ടിയില്‍ ഇളവുകള്‍ നല്‍കുമ്പോള്‍ അതിനുസരിച്ച് സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില കുറയുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് അതോറിറ്റിയുടെ ചുമതലയാണ്.
ജെ.സി ചൗഹാന്‍, ബിജയ്കുമാര്‍, സി.എല്‍ മഹര്‍, ആര്‍. ഭാഗ്യദേവി എന്നിവര്‍ അതോറിറ്റിയുടെ ടെക്‌നിക്കല്‍ അംഗങ്ങളാണ്. ജി.എസ്.ടി നികുതി സമ്പ്രദായത്തില്‍ അമിത വില ഈടാക്കുന്നതായി കണ്ടാല്‍ അതോറിറ്റി നടപടി സ്വീകരിക്കും. ഇതിനായി സംസ്ഥാന തലത്തില്‍ സ്‌ക്രീനിങ് കമ്മറ്റികള്‍ രൂപീകരിക്കും.
ഉപഭോക്താക്കള്‍ സ്‌ക്രീനിങ് കമ്മറ്റിക്കാണ് പരാതികള്‍ നല്‍കേണ്ടത്. കമ്പനികള്‍ക്ക് പിഴ ചുമത്താനും ജി.എസ്.ടി രജിസ്‌ട്രേഷന്‍ റദ്ദാക്കാനും അതോറിറ്റിക്ക് അധികാരമുണ്ട്.
ജി.എസ്.ടി നടപ്പാക്കിയിട്ടും ഉദ്ദേശിച്ച ഫലം ഉപഭോക്താക്കള്‍ക്ക് ലഭിക്കാത്തത് കേന്ദ്ര സര്‍ക്കാരിന് വലിയ വെല്ലുവിളിയായിട്ടുണ്ട്. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള അതൃപ്തി മറികടക്കാന്‍ ജി.എസ്.ടിയിലൂടെ കഴിയുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അത് പ്രതീക്ഷിച്ച രീതിയിലായില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. 2019ലെ തെരഞ്ഞെടുപ്പിനെപോലും ഇത് സ്വാധീനിച്ചേക്കുമെന്ന ആശങ്കയാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ഇതാണ് കൊള്ളലാഭം തടയുന്നതിനായി അതോറിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതിന് കാരണം. ജി.എസ്.ടി നടപ്പാപ്പിക്കയ ശേഷം കമ്പനികളോട് ഉയര്‍ന്ന നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും നികുതി കുറയ്ക്കാന്‍ തയാറാകാതിരിക്കുകയും ചെയ്താല്‍ അത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."