മാവോവാദി കന്യയെ പരപ്പന അഗ്രഹാര ജയിലിലേക്ക് കൊണ്ടുപോയി
തലശ്ശേരി: പൊലിസ് കസ്റ്റഡിയില്‍ കോടതി വിട്ടു നല്കിയ മാവോവാദി അംഗം കന്യയെന്ന കന്യാകുമാരിയെ(35) തിരിച്ചുകൊണ്ടുപോയി. ആറളം വിയറ്റ്നാം കോളനിയില്‍ വച്ച് തോക്ക് ചൂണ്ടണ്ടി ഭീഷണിപ്പെടുത്തി ഭക്ഷ്യധാന്യങ്ങള്‍ കൈക്കലാക്കിയെന്ന കേസില്‍ പൊലിസിന്് ചോദ്യം ചെയ്യാന്‍ നാലുദിവസത്തെ കസ്റ്റഡിയിലാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കന്യയെ വിട്ടുനല്‍കിയിരുന്നത്. എന്നാല്‍ ഇന്ന് കസ്റ്റഡി അവസാനിക്കാനിരിക്കെ ഇന്നലെ തന്നെ പൊലിസ് ഇവരെ കോടതി മുന്‍പാകെ തിരിച്ച് ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് കേരള പൊലിസ് അകമ്പടിയോടെ കൊണ്ടണ്ടുപോയി. മാവോവാദി ആക്രമണക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന കന്യയെ ഈ മാസം 28നാണ് തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍പാകെ ഹാജരാക്കിയിരുന്നത്. 2016 മാര്‍ച്ച് 3ന് കന്യയുടെ നേതൃത്വത്തിലുള്ള മാവോയിസ്റ്റുകള്‍ ആറളം വിയറ്റ്നാം കോളനിയിലെ ഓട്ടോ ഡ്രൈവര്‍ രജിനി സിബിയുടെ വീട്ടിലെത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."