എസ്.കെ.എസ്.എസ്.എഫ് അംഗത്വ പ്രചാരണം ആരംഭിച്ചു
കോഴിക്കോട്: 'നേരിനൊപ്പം ഒത്തുചേരാം' എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് അംഗത്വ പ്രചാരണം ആരംഭിച്ചു. ഡിസംബര്‍ 1 മുതല്‍ 15 വരെ നടക്കുന്ന പ്രചാരണം പാണക്കാട് നടന്ന ചടങ്ങില്‍ സയ്യിദ് റാജിഅ് അലി ശിഹാബ് തങ്ങളെ ഓണ്‍ലൈന്‍ മുഖേന ചേര്‍ത്ത് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന് പുറമേ തമിഴ്‌നാട,് കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് എന്നി വിടങ്ങളിലും മറ്റു സംസ്ഥാനങ്ങളിലെ വിവിധ ചാപ്റ്ററുകള്‍ മുഖേനയും കാംപസുകള്‍ വഴിയും ഇക്കാലയളവില്‍ പ്രചാരണം നടക്കും. ഇതിന്റെ ഭാഗമായി ദേശിയതല പര്യടനം നടത്താനും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ സംവിധാനത്തില്‍ നടത്തുന്ന അംഗത്വ പ്രചാരണത്തിന് സംഘടനാ ഭാരവാഹികള്‍ക്കും കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുമുള്ള ശില്‍പശാലകള്‍ കൊല്ലം, ആലുവ, കോഴിക്കോട്, കാഞ്ഞങ്ങാട്, മിത്തബൈല്‍ എന്നിവിടങ്ങളിലായി ഇതിനകം പൂര്‍ത്തിയായി.
ഡിസംബര്‍ 16 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി ജില്ലാകമ്മിറ്റികള്‍ മുഖേന സംസ്ഥാന കമ്മിറ്റി ഓഫിസില്‍ വിവര ശേഖരണം പൂര്‍ത്തിയാകും. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി വിവിധ ഘടകങ്ങളില്‍ തെരഞ്ഞെടുപ്പ് സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 31 നകം ശാഖാ കമ്മിറ്റി രൂപീകരണം പൂര്‍ത്തിയാവും. ജനുവരി 15 നകം ക്ലസ്റ്റര്‍ കമ്മിറ്റികളും 30 നകം മേഖല കമ്മിറ്റികളും നിലവില്‍ വരും. ഫെബ്രുവരി 19 ന് പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍വരും.
ഇതിന്റെ ഭാഗമായി ഫെബ്രുവരി 17,18,19 തിയതികളിലായി സംസ്ഥാന കൗണ്‍സില്‍, നാഷണല്‍ കൗണ്‍സില്‍, സംസ്ഥാന പ്രതിനിധി സമ്മേളനം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. 15 ഉപവിഭാഗമുള്ള വിപുലമായ സംഘടനാ ഘടനയോടെയാണ് എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പുതിയ കൗണ്‍സില്‍ തെരഞ്ഞെടുപ്പോടെ പതിനഞ്ച് ഉപസമിതികളും പുനഃസംഘടിപ്പിക്കപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."