ചീഫ് സെക്രട്ടറിയുടെ കരണത്തടിക്കണമെന്ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, ചീഫ് സെക്രട്ടറി കെ.എം എബ്രഹാം എന്നിവര്‍ക്കെതിരേ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഓഖി ചുഴലിക്കാറ്റിനെ സംബന്ധിച്ച് വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാത്ത സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കെതിരേയാണ് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ വിമര്‍ശനം.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ: പിണറായി വിജയനും ചന്ദ്രശേഖരനും 'വെറും' രാഷ്ട്രീയക്കാര്‍ മാത്രമാണ്. 'ജനപ്രതിനിധികള്‍' എന്ന മുന്‍കൂര്‍ ജാമ്യം ഇവര്‍ക്കു കിട്ടും. എന്റെ സഹപ്രവര്‍ത്തകരായിരുന്ന കുര്യനും എബ്രഹാമും ഏതു മാളത്തില്‍ പോയൊളിച്ചു ? ഇവന്മാരെയെങ്കിലും കഴുത്തിനു പിടിച്ചു കരണക്കുറ്റിക്കൊന്നു കൊടുക്കാന്‍ 'പ്രബുദ്ധ' മലയാളികള്‍ക്കു സാധിക്കുന്നില്ല എന്നതാണ് യഥാര്‍ഥത്തില്‍ നാടിന്റെ 'ദുരന്തം'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."