ജി.സി.സി ഉച്ചകോടിക്ക് കുവൈത്തില്‍ നാളെ തുടക്കം
റിയാദ്: മേഖലയില്‍ രൂക്ഷമായ പ്രതിസന്ധികള്‍ക്കിടെ ആദ്യമായി ചേരുന്ന ജി.സി.സി ഉച്ചകോടിക്ക് നാളെ കുവൈത്തില്‍ തുടക്കമാകും. ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സിലിന്റെ 38-ാമത് ഉച്ചകോടിയാണ് നാളെയും മറ്റന്നാളുമായി കുവൈത്തില്‍ അരങ്ങേറുക. ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിലും അഭിപ്രായ ഭിന്നതകള്‍ മറന്ന് ഉച്ചകോടിയില്‍ ഖത്തറും സഊദി യടക്കമുള്ള മറ്റു രാജ്യങ്ങളും പങ്കെടുക്കുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. നേരത്തെ ഖത്തറിന്റെ സാന്നിധ്യത്തില്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന നിലപാട് ബഹ്‌റൈന്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ സഊദിക്കൊപ്പം അവരും പങ്കെടുക്കുമെന്നാണ് അറിയുന്നത്.
ഉപരോധംമൂലം രണ്ടണ്ടു ചേരികളിലായി നിന്നിരുന്ന ഖത്തറിനെയും സഊദി, യു.എ.ഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളെയും തങ്ങളുടെ രാജ്യത്ത് നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുപ്പിക്കാന്‍ കഴിയുകയെന്നതു പ്രശ്‌നപരിഹാരത്തിനായി തുടക്കം മുതല്‍ ശ്രമിക്കുന്ന കുവൈത്തിന്റെ നയതന്ത്ര വിജയമാകും. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താനാണ് കുവൈത്ത് ശ്രമിക്കുന്നത്. കുവൈത്തിലെ ദേശീയപാതകളിലും പ്രധാന നിരത്തുകളിലും ജി.സി.സി പതാകയും മറ്റു രാജ്യങ്ങളുടെ പതാകയും ഉയര്‍ന്നിട്ടുണ്ട്. രണ്ടണ്ടു ചേരികളില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ പതാകകള്‍ ചേര്‍ത്തുകെട്ടാന്‍ സാധിച്ചതുതന്നെ ശുഭലക്ഷണമായിട്ടാണ് കുവൈത്ത് കരുതുന്നത്.
ഉച്ചകോടിയുടെ മുന്നോടിയായി ജി.സി.സി അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിതല യോഗം ഇന്നു നടക്കും. കുവൈത്തിനു പുറമേ ഖത്തര്‍, സഊദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍ അംഗരാജ്യങ്ങള്‍. യോഗത്തില്‍ ഉപരോധം സംബന്ധിച്ച എന്തെങ്കിലും സുപ്രധാന തീരുമാനം ഉണ്ടണ്ടാകുമോയെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."