റോഹിംഗ്യാ വിഷയം മ്യാന്മര് നേതാക്കളോട് നേരിട്ട് ഉന്നയിച്ചു: മാര്‍പ്പാപ്പ
വത്തിക്കാന്‍ സിറ്റി: മ്യാന്മറില് റോഹിംഗ്യകളുടെ പേര് പരാമര്‍ശിക്കാത്തതിന്റെ കാരണം വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വിഷയം താന്‍ രഹസ്യമായി മ്യാന്മര് നേതാക്കളുമായി ഉന്നയിച്ചിരുന്നുവെന്നും അത്തരമൊരു അവസരമില്ലാതാകരുതെന്നു കരുതിയാണ് പരസ്യപ്രസ്താവന നടത്താതിരുന്നതെന്നും പോപ്പ് വ്യക്തമാക്കി.
റോഹിംഗ്യാ മുസ്ലിംകള്ക്കെതിരായ അതിക്രമം വംശീയ ഉന്മൂലനമാണെന്ന് താന്‍ സന്ദര്‍ശനത്തിനിടെ മ്യാന്മര് നേതാക്കളോട് വ്യക്തിപരമായി ചൂണ്ടിക്കാണിച്ചിരുന്നു. മ്യാന്മര് നേതാവ് ആങ് സാന്‍ സൂകിയുമായും രാജ്യത്തെ ശക്തനായ സൈനിക തലവന്‍ ജനറല്‍ മിന് ആന്‍ ലെയിങ്ങുമായുമുള്ള കൂടിക്കാഴ്ചകളില്‍ ഇക്കാര്യം താന്‍ അവതരിപ്പിച്ചു. ഉദ്ദേശിച്ച പോലെ തന്നെ ഇരുവരും അക്കാര്യം ഉള്ക്കൊണ്ടതായാണു ബോധ്യപ്പെട്ടത്. അതില്‍ താന്‍ പൂര്‍ണ സന്തുഷ്ടനാണ്-ധാക്കയില്‍നിന്ന് വത്തിക്കാനിലേക്കു മടങ്ങുന്നതിനിടെ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് മാര്‍പ്പാപ്പ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."