HOME
DETAILS

വ്യാജ കേസ്: നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് കോടതി

  
backup
December 03 2017 | 21:12 PM

delhi-highcourt-on-false-case

ന്യൂഡല്‍ഹി: വ്യാജ കേസുകളില്‍പ്പെട്ട് തടവിലാകുകയും പിന്നീട് നിരപരാധിയെന്നു കണ്ടെത്തുകയും ചെയ്യുന്നവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്ന നിയമനിര്‍മാണം സംബന്ധിച്ച് പഠിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ദേശീയ നിയമ കമ്മിഷന് നിര്‍ദേശം നല്‍കി.
ജസ്റ്റിസുമാരായ എസ്. മുരളീധര്‍, ഐ.എസ് മേത്ത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് പഠിച്ച് കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കാനാണ് നിര്‍ദേശം.
പരമാവധി ശിക്ഷയുടെ പകുതി അനുഭവിച്ചവരെ വ്യക്തിഗത ബോണ്ടിന്‍മേല്‍ മോചിപ്പിക്കാന്‍ സി.ആര്‍.പി.സി 436 എ അനുവദിക്കുന്നുണ്ട്. എന്നാല്‍, ഇത് പലപ്പോഴും സംഭവിക്കാറില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. നല്ലകാലമത്രയും തടവില്‍ കഴിഞ്ഞശേഷം മോചിതരായ ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ വലിയ പ്രതീക്ഷകളൊന്നും ഉണ്ടാകില്ല.
നഷ്ടപരിഹാരം കോടതി മുന്‍പാകെ ആവശ്യപ്പെടാന്‍ മാത്രം ഇരകള്‍ ശക്തരോ കഴിവുള്ളവരോ ആകണമെന്നില്ല. ഇത്തരക്കാര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്നവിധം എത്രയുംപെട്ടെന്നു നിയമം ഉണ്ടാകണം. ഈ നിയമം ഇരകളെന്നപോലെ അവരുടെ ബന്ധുക്കള്‍ക്കും ഗുണംലഭിക്കുന്ന വിധത്തിലാകണം. ഇക്കാര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളുമായും ആശയവിനിമയം നടത്തണം. നഷ്ടപരിഹാരം ആര്‍ക്കെല്ലാം, എങ്ങനെ, എപ്പോള്‍, ഏതുഘട്ടത്തില്‍, സാഹചര്യങ്ങള്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം റിപ്പോര്‍ട്ടിലുണ്ടാകണമെന്നും കോടതി വ്യക്തമാക്കി.
ഈ വിഷയത്തിലുള്ള അമിക്കസ്‌ക്യൂറിയായ നാഷനല്‍ ലോ യൂനിവേഴ്‌സിറ്റിയിലെ ക്രിമിനോളജി ആന്‍ഡ് ക്രിമിനല്‍ ജസ്റ്റിസ് വകുപ്പിലെ പ്രൊഫ. ജി.എസ് ബാജ്‌പൈ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ ബസ് കണ്ടക്ടറുടെ കേസ് പരിഗണിക്കവെയാണ് വ്യാജ കേസില്‍ ഇരകളാക്കപ്പെടുന്നവര്‍ക്കു നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന വിഷയം ഡല്‍ഹി ഹൈക്കോടതിയില്‍ നേരത്തേ ചര്‍ച്ചയായത്. സ്‌കൂളില്‍ അഞ്ചുവയസ്സുകാരനായ വിദ്യാര്‍ഥി കഴുത്തറുത്തു കൊല്ലപ്പെട്ട കേസില്‍ ബസ് കണ്ടക്ടറെ തുടക്കത്തില്‍ പ്രതി ചേര്‍ത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. കേസ് അടുത്തിടെ പരിഗണിക്കവെ ഏറെക്കാലം തടവില്‍ കഴിഞ്ഞശേഷം നിരപരാധിയെന്ന് കണ്ടെത്തുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതു സംബന്ധിച്ച വിഷയം ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍ ഉയര്‍ത്തിയിരുന്നു.
വ്യാജ കേസില്‍പ്പെട്ട് തടവിലാകുന്നവര്‍ക്ക് അമേരിക്ക, ബ്രിട്ടന്‍, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്ന് അമിക്കസ്‌ക്യൂറി കോടതിയെ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago
No Image

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി

latest
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്,ഇ-ടോയ്‌ലറ്റ്; ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

Kerala
  •  a month ago
No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago