അന്തരീക്ഷ മലിനീകരണം: ഡല്‍ഹി സര്‍ക്കാരിനെതിരേ ഹരിത ട്രൈബ്യൂണലിന്റെ വിമര്‍ശനം
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയിലെ വായുമലിനീകരണം ശാശ്വതമായി പരിഹരിക്കാന്‍ കഴിയാതെ ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിനെതിരേ കടുത്ത വിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. വായുമലിനീകരണം തടയുന്നതുമായി ബന്ധപ്പെട്ട നടപടിയില്‍ ആം ആദ്മി സര്‍ക്കാര്‍ പരാജയപ്പെട്ടതായി ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.
മലിനീകരണം സംബന്ധിച്ച വാദം കേള്‍ക്കവെ, ചീഫ് സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും മാറിയതിനാല്‍ ആക്ഷന്‍ പ്ലാന്‍ സംബന്ധിച്ച് വ്യക്തമാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി.
ക്രിക്കറ്റ് മത്സരത്തിനിടയില്‍ വായുമലിനീകരണം സംബന്ധിച്ച് ശ്രീലങ്കന്‍ ടീം പരാതി ഉന്നയിച്ച സാഹചര്യത്തില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ നിര്‍ബന്ധിതമായിരുന്നു. കളിക്കിടയില്‍ താരങ്ങള്‍ മാസ്‌ക് ധരിച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ വായുമലിനീകരണത്തെ തുടര്‍ന്നുള്ള ദുരിതം ജനങ്ങള്‍ സഹിക്കേണ്ടതുണ്ടോയെന്നും ട്രൈബ്യൂണല്‍ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."