തട്ടുകടകള്‍ നീക്കം ചെയ്യാത്തതിനെതിരേ നിയമനടപടി സ്വീകരിക്കും
ഇരിട്ടി: ടൗണിലും പാലത്തിനു സമീപം പായം പഞ്ചായത്തില്‍ പെട്ട സ്ഥലങ്ങളിലും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവിന്റെ സമയ പരിധി കഴിഞ്ഞും ഉത്തരവ് നടപ്പിലാക്കാത്ത അധികൃതര്‍ക്കെതിരേ കോടതി അലക്ഷ്യം ഉള്‍പ്പെടെയുള്ള നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് ഇരിട്ടി യൂനിറ്റ് തീരുമാനിച്ചു. ഉത്തരവ് ഇറങ്ങി ഒരുമാസം കൊണ്ടണ്ട് നടപ്പിലാക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.എന്നാല്‍ ഉത്തരവിറങ്ങി രണ്ടണ്ടു മാസം പിന്നിട്ടിട്ടും ഉത്തരവ് നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ല. ഇതേ തുടര്‍ന്നാണു നിയമ നടപടിക്കായി ഹൈക്കോടതിയെ സമീപിക്കാന്‍ അസോസിയേഷന് തീരുമാനിച്ചത്. യോഗത്തില്‍ പി.കെ ശ്രീജിത്ത്, രാമകൃഷ്ണന് എഴുത്താന്‍, കെ ഇബ്രാഹിം, ബി.കെ റഷീദ്, ജാഫര്‍ സാദിക്ക്, എം സാദിക്ക് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."