HOME
DETAILS

ശരീരഭാരം കുറയ്ക്കണോ..? ഈ ഏഴ് പഴങ്ങള്‍ നിങ്ങളെ സഹായിക്കും

  
backup
December 07 2017 | 07:12 AM

%e0%b4%b6%e0%b4%b0%e0%b5%80%e0%b4%b0%e0%b4%ad%e0%b4%be%e0%b4%b0%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b5%8b-%e0%b4%88-%e0%b4%8f%e0%b4%b4

പഴങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ വളരെ കുറവായിരിക്കും. ഫലങ്ങള്‍ ഉന്മേഷദായകമാണ്. അതുപോലെ സ്വാദിഷ്ഠവും. മാത്രമല്ല മിക്കവയും ഫൈബറിനാല്‍ സമ്പന്നവും ആയിരിക്കും. നിങ്ങള്‍ക്കൊരു കാര്യം അറിയാമോ..? നമ്മള്‍ കഴിക്കുന്ന ചില ഫലങ്ങള്‍ക്ക് നമ്മുടെ ശരീരഭാരം കുറയ്ക്കാനുള്ള കഴിവുണ്ട്.

കാരണം പറയാം.. നാരുകള്‍ അടങ്ങിയ ഭക്ഷണം ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിനു മാത്രമല്ല, വിശപ്പുകുറയ്ക്കാനും സഹായിക്കും. ഫൈബറും പഴങ്ങളില്‍ അടങ്ങിയ പെക്റ്റിനും ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കഴിവുള്ളതുമാണ്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഏഴ് പഴവര്‍ഗങ്ങളെ നമുക്ക് പരിചയപ്പെടാം. കുറഞ്ഞ കലോറിയും കുറഞ്ഞ കൊഴുപ്പുമാണ് ഇവയുടെ പ്രത്യേകത. മാത്രമല്ല വിറ്റാമിനുകളുടേയും മിനറല്‍സിന്റെയും ആന്റിഓക്‌സൈഡുകളുടേയും കലവറയും കൂടിയാണ് ഇവ.

തണ്ണിമത്തന്‍

100 ഗ്രാം തണ്ണിമത്തനില്‍ വെറും 30 കലോറിയാണ് അടങ്ങിയിരിക്കുന്നത്. വിശപ്പിനോടൊപ്പം ദാഹത്തേയും ഇത് ശമിപ്പിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. വേനല്‍ക്കാലത്ത് ശരീരത്തിലെ നിര്‍ജലീകരണം ഒഴിവാക്കാനും ഉത്തമം.

പേരയ്ക്ക

നാരുകള്‍കൊണ്ട് സമ്പന്നമാണ് പേരയ്ക്ക. മലബന്ധമൊഴിവാക്കാന്‍ സഹായിക്കുന്നു. ഇത് ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങളെ സന്തുലിതമാക്കുന്നു.

സബര്‍ജലി

 വിറ്റമിന്‍ സിയുടെ കലവറ, ശരീരത്തിലെ കൊളസ്‌ട്രോള്‍ ലെവലിനെ ഇത് ക്രമീകരിക്കുന്നു.

ഓറഞ്ച്

 ഓറഞ്ച് നാരുകളുടെ സ്രോതസ്സു കൂടിയാണ്. അതിനാല്‍തന്നെ ഇവ നല്ല ദഹനാരോഗ്യവും തരുന്നു.പലവിധ വൈറ്റമിനുകളും മിനറലുകളും ഓറഞ്ചില്‍ കാണപ്പെടുന്നു. ഇവയില്‍ പ്രധാനപ്പെട്ടവ വൈറ്റമിന്‍ സി, തയാമിന്‍, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയവയാണ്. 100 ഗ്രാം ഓറഞ്ചില്‍ 47 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. നെഗറ്റീവ് കലോറി ഫ്രൂട്ട് എന്നുതന്നെയാണ് ഓറഞ്ച് അറിയപ്പെടുന്നത്.

ബ്ലൂബെറി

ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ച് കൊഴുപ്പ് ഇല്ലാതാക്കുന്നതില്‍ ഉത്തമമാണ് ബ്ലൂബെറി. സൂപ്പര്‍ഫുഡ് എന്നറിയപ്പെടുന്ന ഈ പഴം ആന്റി ഓക്‌സിഡന്റുകളുടെയും പോഷകങ്ങളുടെയും കലവറയാണ്. ദിവസേന ഒരു കപ്പ് ബ്ലൂബെറി കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാമെന്നാണ് പഠനം.

സ്‌ട്രോബെറി

 ശരീരത്തിലെ കൊഴുപ്പും ഫാറ്റും ഉരുക്കിക്കളയുന്നതിന് ഉത്തമമാണ് സ്‌ട്രോബെറി. വൈറ്റമിന്‍ സിയും മാംഗനീസും ഫോളേറ്റും പൊട്ടാസ്യവും ചെറിയ അളവില്‍ മറ്റു വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്ന സ്‌ട്രോബറിയില്‍ ധാരാളം ആന്റിഓക്‌സിഡന്റും പ്ലാന്റ് സംയുക്തങ്ങളുമുണ്ട്. ഇവയെല്ലാം കൂടി സ്‌ട്രോബറിയെ ഒരു സൂപ്പര്‍ഫുഡ് ആക്കി മാറ്റുന്നു. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

പീച്ച്

കലോറി കുറവായ പീച്ച് പൊതുവേ വിശപ്പകറ്റാന്‍ കഴിയുന്ന പഴമായാണ് അറിയപ്പെടുന്നത്. ഇതില്‍ ജലാംശം അടങ്ങിയിരിക്കുന്നത് 89 ശതമാനമാണ്.


ഇനി ഇടവേളകളില്‍ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ ഒഴിവാക്കി ഈ ഏഴ് പഴവര്‍ഗങ്ങള്‍ ശീലമാക്കിക്കോളൂ..



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

ലബനാനിലെ ഹിസ്‌ബുല്ല ശക്‌തികേന്ദ്രങ്ങളിൽ ഇസ്രാഈൽ ആക്രമണം; 182 പേർ കൊല്ലപ്പെട്ടു, 700 ലേറെ പേർക്ക് പരിക്കേറ്റു

International
  •  3 months ago