HOME
DETAILS
MAL
വിരണ്ടോടിയ പോത്തിടിച്ച് ബൈക്കില്‍നിന്നു വീണ യുവ ഡോക്ടര്‍ ദേഹത്തു കാര്‍ കയറി മരിച്ചു
backup
December 07 2017 | 10:12 AM
കോഴിക്കോട്: പന്തീരങ്കാവ് ബൈപാസിലുണ്ടായ റോഡപകടത്തില്‍ യുവഡോക്ടര്‍ മരിച്ചു. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഹൗസ്സര്‍ജന്‍ ഹര്‍ഷാദ് അഹമ്മദ് (24) ആണ് മരിച്ചത്. മലപ്പുറം വെള്ളൂര്‍ മുഹമ്മദ് മാടമ്പിയുടെ മകനാണ്.
പന്തീരങ്കാവ് ചമ്പയില്‍ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് അപകടം. ദേശീയ പാതയിലൂടെ നടത്തിച്ച് കൊണ്ടുപോകുകയായിരുന്ന പൊത്ത് വിരണ്ട് ഓടി ഹര്‍ഷാദ് അഹമ്മദ് സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഡോക്ടറുടെ ദേഹത്ത് എതിരേ വന്ന ഇന്നോവ കാര്‍ കയറിയിറങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."