ജറൂസലം: ഇന്ത്യാ ഗവണ്‍മെന്റ് ഇടപെടണമെന്ന് എസ്.വൈ.എസ്
മലപ്പുറം: ജറൂസലം നഗരത്തെ ഇസ്രാഈല്‍ തലസ്ഥാനമാക്കി അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരേ ഇന്ത്യാ ഗവണ്‍മെന്റ് അടിയന്തരമായി ഇടപെടണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ട്രംപിന്റെ തീരുമാനം ലോകത്തോടുള്ള വെല്ലുവിളിയാണ്. ഇക്കാര്യത്തിലുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മൗനം ദുരൂഹമാണ്. ഇന്ത്യയുടെ പാരമ്പര്യത്തിന് നിരക്കാത്ത സമീപനമാണ് കേന്ദ്രഭരണകൂടം കൈകൊള്ളുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
വൈസ് പ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എ.എം പരീദ്, ഓണംപിള്ളി മുഹമ്മദ് ഫൈസി, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഒ.എം ഷരീഫ് ദാരിമി, അഹ്മദ് തെര്‍ളായി, നാസര്‍ ഫൈസി കൂടത്തായി, ശറഫുദ്ദീന്‍ വെണ്‍മേനാട്, എസ്.കെ ഹംസ ഹാജി, സലീം എടക്കര, നിസാര്‍ പറമ്പന്‍, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ഇബ്രാഹീം മൗലവി കണ്ണൂര്‍, അബ്ദുറഹ്മാന്‍കുട്ടി എറണാകുളം, എന്‍.കെ മുഹമ്മദ് ഫൈസി, നാസര്‍ മൗലവി വയനാട് പ്രസംഗിച്ചു. വര്‍ക്കിങ് സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ സ്വാഗതവും സെക്രട്ടറി കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."