HOME
DETAILS
MAL
ബേപ്പൂരിന് സമീപം ബോട്ട് തകര്‍ന്നു; അഞ്ചുപേര്‍ രക്ഷപ്പെട്ടു
backup
December 08 2017 | 05:12 AM
കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞ് തിരയിലകപ്പെട്ട അഞ്ചുപേരെ മറ്റൊരു ബോട്ടെത്തി രക്ഷപ്പെടുത്തി. പുലര്‍ച്ചെ നാലുമണിക്ക് തീരത്തു നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ജലദുര്‍ഗ്ഗയെന്ന മത്സ്യബന്ധന ബോട്ട് തകര്‍ന്നത്. ശക്തമായ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് മറിയുകയാണുണ്ടായത്. ആ സമയം അതുവഴി വന്ന ഡോണ്‍ എന്ന മറ്റൊരു ബോട്ടാണ് തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."