HOME
DETAILS
MAL
കേന്ദ്ര സര്‍ക്കാറിന് തിരിച്ചടി; വന്‍കിട കെട്ടിടങ്ങളുടെ നിര്‍മാണത്തിന് പരിസ്ഥിതി അനുമതി വേണം
backup
December 08 2017 | 07:12 AM
ന്യൂഡല്‍ഹി: വന്‍കിട കെട്ടിടങ്ങള്‍ക്ക് പരിസ്ഥിതി അനുമതി വേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. ട്രൈബ്യൂണല്‍ പരിസ്ഥിതി അനുമതി റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഇനി മുതല്‍ വന്‍കെട്ടിടങ്ങളുടെ നിര്‍മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമാകും. അനുമതി വാങ്ങാതെ നിലവില്‍ നടക്കുന്ന കെട്ടിട നിര്‍മാണങ്ങളും ഇതില്‍ ഉള്‍പെടും.
2016ലാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നത്. 20,0000 മുതല്‍ 1,50,000ചതുരശ്ര അടി വരെ വലിപ്പമുള്ള വന്‍കിട കെട്ടിടങ്ങളുടെ പരിസ്ഥിതി അനുമതിയാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം മറികടക്കാനായിരുന്നു വിജ്ഞാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."