HOME
DETAILS

ഗുജറാത്തില്‍ 'പാകിസ്താന്‍' കാര്‍ഡിറക്കി മോദി: അഹമ്മദ് പാട്ടേലിനെ മുഖ്യമന്ത്രിയാക്കാന്‍ പാക് ശ്രമമെന്ന് ആരോപണം

  
backup
December 10, 2017 | 12:10 PM

narendra-modi-accuses-pakistan-of-interfering-in-gujarat-polls

 

അഹമ്മദാബാദ്: ഗുജറാത്തില്‍ 'പാകിസ്താന്‍' കാര്‍ഡിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയെ നീചന്‍ എന്നു വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരെ വിടാതെയാണ് മോദിയുടെ പുതിയ നമ്പര്‍. മണി ശങ്കര്‍ അയ്യര്‍ പാകിസ്താന്‍ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനൊപ്പം അയ്യര്‍ പാക് ഹൈക്കമ്മിഷണറുമായി കൂടിക്കാഴ്ച നടത്തിയെന്നു പറഞ്ഞാണ് മോദി തുടങ്ങിയത്. ''ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അയ്യര്‍ എന്നെ 'നീചന്‍' എന്നു വിളിച്ചത്, ഇത് ഗുരുതരമായ കാര്യമാണ്''- മോദി പറഞ്ഞു.

''(ഒരു വശത്ത്) മുന്‍ പാക് സൈനിക ഡയരക്ടര്‍ ജനറല്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിക്കുന്നു. മറ്റൊരു വശത്ത് പാകിസ്താനികള്‍ മണി ശങ്കര്‍ അയ്യരുമായി കൂടിക്കാഴ്ച നടത്തുന്നു''- മോദി ആരോപിച്ചു.

''ഗുജറാത്തില്‍ അഹമ്മദ് പാട്ടേലിനെ മുഖ്യമന്ത്രിയാക്കാന്‍ മുന്‍ പാക് സൈനിക ഡയരക്ടര്‍ ജനറല്‍ അര്‍ഷാദ് റാഫിഖ് പിന്തുണ അറിയിച്ചു''- മോദി ആരോപിച്ചു.

മോദിയെ നീചന്‍ എന്നു വിശേഷിപ്പിച്ചതിന് മണി ശങ്കര്‍ അയ്യരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. മോദിയോട് അയ്യര്‍ മാപ്പുപറയുകയും ചെയ്തു. എന്നാല്‍, ഈ പ്രയോഗത്തെ പിടിച്ചായിരുന്നു പിന്നീട് മോദിയുടെ ഗുജറാത്തിലെ ഓരോ പ്രസംഗങ്ങളും. ഞാന്‍ താഴ്ന്ന ജാതിയായതു കൊണ്ടാണ് അങ്ങനെ വിളിച്ചതെന്നും മോദി ആരോപിച്ചിരുന്നു.

ഗുജറാത്ത് മോഡല്‍ വികസനം എന്നു പറഞ്ഞ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുപിടിച്ച മോദി, ഇപ്പോള്‍ വികസനത്തെപ്പറ്റി പറയാത്തതെന്തേയെന്ന് കോണ്‍ഗ്രസ് ചോദിച്ചിരുന്നു. മോദിയോട് 10 ചോദ്യങ്ങള്‍ ചോദിച്ചിട്ടും ഒന്നിനു പോലും ഉത്തരം നല്‍കിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു. ഇതിനിടെയാണ് മോദിയുടെ പാകിസ്താന്‍ കാര്‍ഡിറക്കിയുള്ള ആരോപണം.

89 മണ്ഡലങ്ങളിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ശനിയാഴ്ച കഴിഞ്ഞിരുന്നു. 68 ശതമാനം പോളിങാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. 93 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് 14ന് നടക്കുകയാണ്. 18നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  8 days ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  8 days ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  8 days ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  8 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  8 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  8 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  8 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  8 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  8 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  8 days ago