HOME
DETAILS

ലൗജിഹാദ്: മലയാളികള്‍ സമ്മാനിച്ച വിദ്വേഷ പ്രചാരണത്തിന്റെ ദുരന്തഫലം

  
backup
December 11 2017 | 00:12 AM

%e0%b4%b2%e0%b5%97%e0%b4%9c%e0%b4%bf%e0%b4%b9%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d

 

രാജസ്ഥാനില്‍ ലൗജിഹാദ് ആരോപിച്ച് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഗീബല്‍സിയന്‍ തന്ത്രത്തിന്റെ സംഘ്പരിവാര്‍ വിജയമാണ്. ഇതിന് ഒരര്‍ഥത്തില്‍ ലോകം മലയാളികളോടാണ് കടപ്പെട്ടിരിക്കുന്നത്! ഒരു നുണ നൂറ് തവണ ആവര്‍ത്തിച്ചാല്‍ ജനങ്ങള്‍ വിശ്വസിക്കുമെന്ന സിദ്ധാന്തത്തിന്റെ നേരിട്ടുള്ള വിജയം. കേരളത്തിലും കര്‍ണാടകയിലും അമുസ്‌ലിം യുവതികളെ പ്രണയം നടിച്ച് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്ന സംഘടിത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നുമുള്ള ഒരു മലയാള ദിനപത്രത്തിലെ വാര്‍ത്തയാണ് വിവാദങ്ങള്‍ക്ക് തുടക്കം .പിന്നീട് കര്‍ണാടകയിലെയും കേരളത്തിലെയും ഹിന്ദുജന ജാഗ്രതാ സമിതി, ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ സംഘടനകള്‍ ഇതേറ്റുപിടിച്ച് വിവാദത്തിന് ചൂടുപിടിപ്പിച്ചു.
കര്‍ണാടകയില്‍ മുപ്പത്തിനായിരം പെണ്‍കുട്ടികള്‍ തിരോധാനം ചെയ്യപ്പെട്ടുവെന്നായിരുന്നു ഹിന്ദുജനജാഗ്രതാ സമിതിയുടെ ആരോപണം. ദക്ഷിണ കര്‍ണാടക പൊലിസ് അന്വേഷണം നടത്തി 2009 സെപ്റ്റംബര്‍ അവസാനം വരെ 404 പെണ്‍കുട്ടികളെ മാത്രമാണ് കാണാതായതെന്നും അതില്‍ 332 പേരെ കണ്ടെത്തിയതായും ശേഷിക്കുന്ന 57 പേരില്‍ വിവിധ മതക്കാര്‍ ഉണ്ടെന്നും വ്യക്തമാക്കുകയുണ്ടായി.
ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ അതിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ച് പ്രാഥമികമായ അന്വേഷണം പോലും നടത്താതെയാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. എക്‌സ്‌ക്ലൂസീവ് മത്സരബുദ്ധിയും ചില മുന്‍ധാരണകളും വ്യാജ റിപ്പോര്‍ട്ടുകള്‍ക്ക് പ്രേരകമാണ്. കേരളത്തില്‍ വിവാദം കത്തിപ്പടര്‍ന്നപ്പോള്‍ കേരള ഹൈക്കോടതി അന്വേഷണം ആവശ്യപ്പെടുകയും തുടര്‍ന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. ലൗ ജിഹാദ് ആരോപണം തള്ളിക്കളയുന്നതായിരുന്നതായിരുന്നു സത്യവാങ്മൂലം.
യഥാര്‍ഥത്തില്‍ പ്രണയത്തിന് ജാതിയോ മതമോ ഇല്ല. കോടതി മുറികളില്‍ മാതാപിതാക്കളെ തള്ളിപ്പറഞ്ഞ് കാമുകന്റെ കൂടെ ഇറങ്ങിപ്പോകുന്ന പെണ്‍കുട്ടികള്‍ സര്‍വസാധാരണമാണ്. എന്നാല്‍ അത്തരം സംഭവങ്ങളില്‍ മുസ് ലിം യുവാക്കള്‍ ഉള്‍പ്പെടുന്നവയെ മാത്രം എടുത്തുകാട്ടി വിദ്വേഷ പ്രചരണം അഴിച്ചുവിടുന്നതിന്റെ ദുരന്തഫലമാണ് ഏറ്റവുമൊടുവില്‍ രാജസ്ഥാനിലെ ദാരുണ സംഭവത്തോടെ കാണാനാവുന്നത്. ലൗ ജിഹാദിനെ കുറിച്ച് നിരന്തരം ചര്‍ച്ചകളും അന്വേഷണങ്ങളും വിവാദങ്ങളും നടക്കുന്നത് പൊതുബോധ മനസ്സില്‍ സംശയത്തിന്റെ നാമ്പുകള്‍ സൃഷ്ടിക്കപ്പെടാന്‍ കാരണമായിട്ടുണ്ട്. ഇത് ജുഡീഷ്യറിയെപ്പോലും സ്വാധീനിച്ചിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നവരും ഉണ്ട്.
വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായാല്‍ പോലും അവിടെ മതത്തിന്റെ പേര് പറയാതെ 'ഇരു വിഭാഗങ്ങള്‍' എന്ന പദമാണ് പത്രങ്ങള്‍ ഉപയോഗിക്കാറ്. ഈ സൂക്ഷമത ലൗ ജിഹാദ് എന്ന വിഷയത്തില്‍ കാണിച്ചിട്ടില്ല.
മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനും എരിതീയിലേക്ക് എണ്ണയൊഴിക്കുന്ന പ്രസ്താവനയാണ് അന്ന് നടത്തിയത്. കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ സംഘടിത ശ്രമം നടക്കുന്നുണ്ടെന്നും അതിനു വേണ്ടി ചെറുപ്പക്കാരായ ആളുകളെയെല്ലാം സ്വാധീനിച്ച് മുസ്‌ലിംകളാക്കുകയുമാണെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. ഒരു കാലത്ത് ഗീബല്‍സിയന്‍ സിദ്ധാന്തത്തിന്റെ ഇരകള്‍ കമ്മ്യൂണിസ്റ്റുകളായിരുന്നു.
അതേ സിദ്ധാന്തത്തിന് ഇന്ന് കമ്മ്യൂണിസം കീഴ്‌പ്പെടുന്നത് വിരോധാഭാസമാണ്. പൊലിസും കോടതിയും തള്ളിക്കളഞ്ഞ വ്യാജവും വിചിത്രവുമായ ലൗജിഹാദ് വിഷയം വീണ്ടും ആവര്‍ത്തിച്ച് സമൂഹത്തിലെ സൗഹൃദാന്തരീക്ഷം വഷളാക്കുന്നതില്‍ നിന്ന് മാധ്യമങ്ങളും രാഷ്ട്രീയക്കാരും ജാഗ്രത പാലിക്കേണ്ടതുണ്ട്.

അന്‍വര്‍ സാദത്ത് കുന്ദമംഗലം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago