ഓഖി ദുരന്തം: മുതലെടുക്കാന്‍ വട്ടിപ്പലിശക്കാര്‍
വലിയതുറ: ഓഖി ചുഴലിക്കാറ്റ് താണ്ഡവമാടിയ തീരദേശ മേഖല കടുത്ത വറുതിയില്‍ കഴിയുമ്പോഴും അവസരം മുതലെടുക്കാന്‍ ബ്ലേഡ് മാഫിയ രംഗത്ത്. മത്സ്യ ബന്ധനം നിലച്ചതോടെ മേഖലയിലെ കുടുംബങ്ങള്‍ പലതും സാമ്പത്തിക പ്രതിസന്ധിയിലായി.
കടലില്‍ കാണാതായവരുടെ വീടുകളിലാണ് ഏറ്റവും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.
സന്നദ്ധസംഘടനകള്‍ ഈ ഭാഗത്ത് ആഹാരവും അവശ്യ വസ്തുക്കള്‍ വിതരണം ചെയുന്നുണ്ടെങ്കിലും കുടുംബങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ട പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. സര്‍ക്കാര്‍ ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം കാലതാമസം കൂടതെ എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് തീരദേശ നിവാസികള്‍.
ഇതിനിടെ സമ്പത്തിക രൂക്ഷത അനുഭവപ്പെട്ട ചില കുടുംബങ്ങള്‍ വട്ടി പലിശക്കാരില്‍ നിന്നും അത്യവശ്യ ചിലവിനായി പണം വാങ്ങുന്നതും വ്യാപകമാണ്.
എന്നാല്‍ ഇത് മുതലാക്കി തീരത്ത് വട്ടി പലിശക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. പൂന്തുറ, വലിയതുറ എന്നീ തീരദേശങ്ങളില്‍ പരിചയമുള്ള മത്സ്യ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് സംഘം ഇവിടെ എത്തിയിട്ടുള്ളത്. കൂടാതെ മത്സ്യ തൊഴിലാളികള്‍ക്ക് വലിയ പലിശ കൂടാതെ തന്നെ അത്യാവശ്യം ചെറിയ തുക നല്‍കാനും ഇവര്‍ തയാറാകുന്നുണ്ട്. മാര്‍ത്താണ്ഡം,കുഴിത്തുറ, പാറശാല, കന്യാകുമാരി ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്നും ചെറിയ തോതില്‍ വട്ടി പലിശയ്ക്ക് നല്‍ക്കുന്ന ആള്‍ക്കാര്‍ കൂടാതെ, മലയോര മേഖലയായ നെടുമങ്ങാട്, പാലോട്, വിതുര എന്നിവിടങ്ങളിലെ ചെറു പലിശ സംഘങ്ങളും ഇവിടെ എത്തിയിട്ടുണ്ട്.
ആവശ്യക്കാര്‍ക്ക് ചെറു തുക നല്‍കുകയും തുക വാങ്ങുന്നവര്‍ വിശ്വാസമുള്ളവരെ പരിചയപ്പെടുത്തുമ്പോള്‍ അവരില്‍ നിന്നും രേഖകള്‍ വാങ്ങിയ ശേഷം ചെറിയ തുകകള്‍ നല്‍കുകയുമാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."