HOME
DETAILS

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് 14ന്: ഓഖിയുടെ നടുക്കം മാറുംമുന്‍പെ ലക്ഷദ്വീപ് തെരഞ്ഞെടുപ്പ് ചൂടില്‍

  
backup
December 12 2017 | 02:12 AM

election-lakshwadeeep-14th

കൊച്ചി: ഓഖി ചുഴലിക്കാറ്റിന്റെ ആഘാതം വിട്ടുമാറുന്നതിന് മുന്‍പെ ലക്ഷദ്വീപ് തെരഞ്ഞെടുപ്പ് ചൂടില്‍. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈമാസം 14നാണ്. ജനവാസമുള്ള പത്ത് ദ്വീപുകളിലെ പഞ്ചായത്തുകളിലെ 88 സീറ്റുകളിലേക്കും ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനിലേക്കുമാണ് തെരഞ്ഞെടുപ്പ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും സ്ഥാനാര്‍ഥികള്‍ പ്രചാരണരംഗത്ത് സജീവമാകുകയും തെരഞ്ഞടുപ്പ് നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാകുകയും ചെയ്ത സാഹചര്യത്തില്‍ തിയതി മാറ്റം ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാടെടുക്കുകയായിരുന്നു.
12 ഗ്രാമപഞ്ചായത്ത് ഡിവിഷനും നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനും വീതമുള്ള ആന്ത്രോത്തും കവരത്തിയുമാണ് വോട്ടര്‍മാര്‍ കൂടുതലുള്ള ദ്വീപുകള്‍. ഓഖി കൊടുങ്കാറ്റ് കൂടുതല്‍ നാശം വിതച്ച മിനിക്കോയ് ദ്വീപില്‍ 11 ഗ്രാമപഞ്ചായത്ത് ഡിവിഷനുകളും നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുമാണ് ഉള്ളത്. ഏറ്റവും ചെറിയ ദ്വീപായ ബിത്രയില്‍ മൂന്ന് ഗ്രാമപഞ്ചായത്ത് ഡിവിഷനുകളും ഒരു ജില്ലാപഞ്ചായത്ത് ഡിവിഷനുകളുമാണ് ഉള്ളത്. പത്ത് ദ്വീപുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 26 ജില്ലാപഞ്ചായത്ത് അംഗങ്ങളും പത്ത് ദ്വീപുകളിലെ പഞ്ചായത്ത് ചെയര്‍പേഴ്‌സന്‍മാരും അടങ്ങുന്നതാണ് ദ്വീപിന്റെ പ്രധാന തദ്ദേശ ഭരണസംവിധാനമായ ജില്ലാപഞ്ചായത്ത്.
കോണ്‍ഗ്രസും എന്‍.സി.പിയും തമ്മിലാണ് പ്രധാന മത്സരം. സി.പി.ഐ, സി.പി.എം, ബി.ജെ.പി, ജനതാദള്‍ (യുനൈറ്റഡ്) എന്നീ രാഷ്ട്രീയ കക്ഷികളും ദ്വീപുരാഷ്ട്രീയത്തില്‍ ശക്തി തെളിയിക്കാന്‍ രംഗത്തുണ്ട്. ഒന്നരവര്‍ഷം മുന്‍പ് നഷ്ടമായ ജില്ലാപഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എന്‍.സി.പി. ഭരണനേട്ടങ്ങള്‍ നിരത്തി ലോക്‌സഭാംഗം മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തില്‍ എന്‍.സി.പി വോട്ട് തേടുമ്പോള്‍ ഭരണപരാജയങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ എം.പി ഹംദുല്ല സഈദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവിന് തയാറെടുക്കുകയാണ്.
കുറഞ്ഞകാലയളവിലെ നേട്ടങ്ങള്‍ നിരത്തി പ്രചാരണരംഗത്ത് നിലകൊള്ളുന്ന എന്‍.സി.പിക്കെതിരേ ഓഖി ചുഴലിക്കാറ്റിലെ പ്രശ്‌നങ്ങളും വികസനവീഴ്ചകളുമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്.
മുന്‍ കേന്ദ്രമന്ത്രി പി.എം സഈദിന്റെ കാലത്തെ വികസന നേട്ടങ്ങളും ജില്ലാ പഞ്ചായത്തിലെ ഭരണവുമെല്ലാം കോണ്‍ഗ്രസ് പ്രചാരണ ആയുധമാക്കുന്നുണ്ട്. മിനിക്കോയ്, കല്‍പേനി എന്നീ ദ്വീപുകളിലാണ് ഓഖി ചുഴലിക്കാറ്റ് വന്‍നാശം വിതച്ചത്. ഇവിടെ ജനജീവിതം സാധാരണനിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടന്നുവരുമ്പോഴാണ് തെരഞ്ഞെടുപ്പെന്നതും ശ്രദ്ധേയമാണ്.
നിലവില്‍ ആറ് ദ്വീപുകളുടെ പഞ്ചായത്ത് ഭരണം എന്‍.സി.പിക്കും നാല് ദ്വീപുകളുടേത് കോണ്‍ഗ്രസിനുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്തിലും ആറ് ദ്വീപുകളിലെ പഞ്ചായത്തുകളിലും കോണ്‍ഗ്രസിനായിരുന്നു ഭരണം. പിന്നീട് രണ്ട് ദ്വീപുകളില്‍ ഭരണമാറ്റം ഉണ്ടായതോടെ എന്‍.സി.പിയുടെ അംഗബലം ജില്ലാപഞ്ചായത്തില്‍ വര്‍ധിക്കുകയും അവര്‍ ഭരണം സ്വന്തമാക്കുകയുമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago