HOME
DETAILS

തെരഞ്ഞെടുപ്പ് വിഷയത്തില്‍ ഞങ്ങളെ വലിച്ചിഴക്കരുതെന്ന് ഇന്ത്യയോട് പാകിസ്താന്‍

  
backup
December 12 2017 | 02:12 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെടുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരേ പാകിസ്താന്‍.
ഗുജറാത്ത് തെരഞ്ഞെടുപ്പ് വിഷയത്തില്‍ പാകിസ്താനെ വലിച്ചിഴക്കരുതെന്ന് പറഞ്ഞ പാകിസ്താന്‍ വിദേശ കാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍, മെനഞ്ഞുണ്ടാക്കുന്ന ഗൂഢാലോചനകള്‍കൊണ്ടല്ല തന്റെ മാത്രം ശക്തിയില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കനാണ് ശ്രമിക്കേണ്ടതെന്നും മോദിയെ ഓര്‍മിപ്പിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം മോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.
വര്‍ഗീയതയിലൂടെ വീണ്ടും ഗുജറാത്തില്‍ അധികാരത്തിലേറുന്നതിനായിട്ടുള്ള ശ്രമത്തിന്റെ ഭാഗമായാണ് മോദി പാകിസ്താനെതിരേ ആരോപണം ഉന്നയിച്ചത്. അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നുവെന്നാണ് പലാന്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി ആരോപിച്ചിരുന്നത്.
മോദിയുടെ പരാമര്‍ശം തീര്‍ത്തും അടിസ്ഥാന രഹിതവും നിരുത്തരവാദപരവുമാണെന്ന് പാകിസ്താന്‍ വ്യക്തമാക്കി. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പാകിസ്താനെ വലിച്ചിഴക്കുന്നത് അവസാനിപ്പിക്കണമെന്നും പാക് വിദേശ കാര്യമന്ത്രാലയ വക്താവ് പറഞ്ഞു.
അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കണമെന്ന് പാകിസ്താന്‍ കരസേനാ മുന്‍മേധാവി അര്‍ശദ് റഫീഖ് ആവശ്യപ്പെട്ടുവെന്നായിരുന്നു മോദിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ വസതിയില്‍ പാക് ഉന്നതരും കോണ്‍ഗ്രസ് നേതാക്കളും മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന രഹസ്യ ചര്‍ച്ച നടത്തിയിരുന്നുവെന്നും മോദി ആരോപിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  7 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  8 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  8 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  8 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  9 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  10 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  10 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  11 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  11 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  11 hours ago