നേപ്പാളില്‍ ഇടതുസഖ്യത്തിന് ചരിത്ര വിജയം
കാഠ്മണ്ഡു: നേപ്പാളില്‍ ആഭ്യന്തര യുദ്ധം അവസാനിച്ച ശേഷം നടന്ന പ്രഥമ പാര്‍ലമെന്റ്-പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സഖ്യത്തിന് ചരിത്ര വിജയം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- യൂനിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റും(സി.പി.എന്‍-യു.എം.എല്‍) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- മാവോയിസ്റ്റ്(സി.പി.എന്‍-എം) ചേര്‍ന്ന സഖ്യം 165ല്‍ 106 സീറ്റും സ്വന്തമാക്കി വ്യക്തമായ ഭൂരിപക്ഷം നേടി. നിലവിലെ ഭരണകക്ഷിയായ നേപ്പാളി കോണ്‍ഗ്രസിന് 20 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
സി.പി.എന്‍-യു.എം.എല്‍ നേതാവും നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുമായ കെ.പി ഓലി തന്നെ വീണ്ടും സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഓലി 28,000 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചപ്പോള്‍ സി.പി.എന്‍-എം നേതാവ് പ്രചണ്ഠ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച തുടങ്ങിയ വോട്ടെണ്ണല്‍ പൂര്‍ത്തിയായി അന്തിമ ഫലപ്രഖ്യാപനം ഇന്നലെയാണ് പുറത്തുവന്നത്. സി.പി.എന്‍-യു.എം.എല്‍ 74 ഇടത്തും സി.പി.എന്‍-എം 32 ഇടത്തും വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."